കമല്‍ - ഗൌതമി ബന്ധം തകര്‍ന്നതിന് പിന്നില്‍ മറ്റൊരു നടി?

Webdunia
വ്യാഴം, 3 നവം‌ബര്‍ 2016 (16:42 IST)
കമല്‍ഹാസനും ഗൌതമിയും തമ്മില്‍ വേര്‍പിരിഞ്ഞതിന് കാരണം മറ്റൊരു നടിയാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഗോസിപ്പ് വാര്‍ത്തകള്‍ പടരുന്നു. കമലിന്‍റെ കടുത്ത ആരാധികയും ഒരു ചിത്രത്തിലെ നായികയുമായിരുന്ന ആ നടിയാണ് ഗൌതമിയുമായുള്ള ബന്ധം തകര്‍ന്നതിലെ പ്രധാന കാരണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 
 
കമല്‍ഹാസന്‍റെ ചില ചിത്രങ്ങളില്‍ നായികമാര്‍ക്ക് ഡബ് ചെയ്തതും ഈ നടിയായിരുന്നുവത്രേ. എന്തായാലും ഈ വാര്‍ത്ത കാട്ടുതീ പോലെ സോഷ്യല്‍ മീഡിയയില്‍ പടരുമ്പോള്‍ മറ്റൊരു കാരണവും അണിയറയില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്.
 
കമല്‍ഹാസന്‍റെ മകള്‍ ശ്രുതിഹാസനുമായി ഒത്തുപോകാന്‍ കഴിയാത്തതാണ് ബന്ധം ഉപേക്ഷിക്കാന്‍ ഗൌതമിയെ പ്രേരിപ്പിച്ചത് എന്നതാണ് അതിലൊരു വാര്‍ത്ത. ഗൌതമിയും ശ്രുതിയും തമ്മില്‍ സബാഷ് നായിഡു എന്ന സിനിമയുടെ സെറ്റില്‍ വച്ച് ചില പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു.
 
എന്നാല്‍ ജോലിസംബന്ധിയായ ചില വിഷയങ്ങള്‍ മാത്രമാണ് ഗൌതമിയും താനും തമ്മില്‍ ഉണ്ടായിരുന്നതെന്നും അച്ഛന് പ്രിയപ്പെട്ടവരോട് എന്നും ബഹുമാനമാണെന്നുമാണ് ശ്രുതിഹാസന്‍ ഇപ്പോള്‍ പറയുന്നത്.
Next Article