കമലും ഗൌതമിയും വീണ്ടും പ്രണയിക്കുന്നു!

Webdunia
ബുധന്‍, 18 ജൂണ്‍ 2014 (13:55 IST)
നമ്മവര്‍, അപൂര്‍വ സഹോദരങ്ങള്‍, തേവര്‍ മകന്‍, കുരുതിപ്പുനല്‍... തമിഴ് സിനിമാപ്രേമികള്‍ മനസില്‍ സൂക്ഷിക്കുന്ന മനോഹരമായ കമല്‍ഹാസന്‍ സിനിമകള്‍. ആ സിനിമകളില്‍ നായികയായി ഉണ്ടായിരുന്ന ഗൌതമി ഇന്ന് കമല്‍ഹാസന്‍റെ ജീവിതത്തിന്‍റെയും ഭാഗമാണ്. കമലും ഗൌതമിയും വീണ്ടും സ്ക്രീനില്‍ ഒന്നിക്കുകയാണ് - 'ദൃശ്യം' എന്ന മലയാള ചിത്രത്തിന്‍റെ തമിഴ് റീമേക്കിലൂടെ.

ദൃശ്യത്തിന്‍റെ തമിഴ് റീമേക്ക് ജൂണില്‍ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്നതാണെങ്കിലും കമലിന്‍റെ തിരക്കുകള്‍ കാരണം ഷൂട്ടിംഗ് ഓഗസ്റ്റിലേക്ക് മാറ്റിയിരിക്കുകയാണ്. അതിനിടയില്‍ ഉത്തമവില്ലനും വിശ്വരൂപം 2ഉം റിലീസ് ചെയ്യും.

ദൃശ്യം റീമേക്കില്‍ കമല്‍ഹാസന്‍റെ ഭാര്യാവേഷത്തിലാണ് ഗൌതമി എത്തുക. മലയാളത്തില്‍ മീന ചെയ്ത കഥാപാത്രം. മലയാളത്തില്‍ നിന്ന് വ്യത്യസ്തമായി കമലും ഗൌതമിയും തമ്മിലുള്ള ഏറ്റവും റിയലിസ്റ്റിക്കായ പ്രണയരംഗങ്ങള്‍ റീമേക്ക് സിനിമയിലുണ്ടാകുമെന്നാണ് സൂചന. ജീത്തു ജോസഫ് സംവിധാനം ചെയ്യുന ഈ സിനിമയുടെ ഛായാഗ്രഹണം സുജിത് വാസുദേവ്.

തിരുനെല്‍‌വേലിയായിരിക്കും ഈ സിനിമയുടെ പ്രധാന ലൊക്കേഷന്‍ എന്നറിയുന്നു. ആശാ ശരത് തന്നെ ചിത്രത്തിലെ പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കും.