കമലില്‍ രണ്ട് നായകന്മാരുണ്ട്, അവര്‍ക്ക് അഞ്ച് നായികമാരും!

Webdunia
വെള്ളി, 11 ഏപ്രില്‍ 2014 (16:47 IST)
PRO
PRO
കമല്‍ഹാസന്‍ എന്ന നടനില്‍ രണ്ട് നായകന്മാരുണ്ട്, അവര്‍ക്ക് അഞ്ച് നായികമാരും. ഇത് വ്യക്തിജീവിതത്തിലെ കാര്യമല്ല, മറിച്ച് ഉത്തമവില്ലനിലെ കഥാപാത്രത്തിന്റെ കാര്യമാണ്. ചിത്രത്തില്‍ ഡബിള്‍ റോളാണ് ഉലകനായകന്. എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഉത്തമന്‍ എന്ന നാടക കലാകാരനായും മനോരഞ്ജന്‍ എന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സൂപ്പര്‍ സ്റ്റാറായുമായാണ് കമല്‍ വേഷമിടുന്നത്.
PRO
PRO


ഉര്‍വശി, ആന്‍ഡ്രിയ, പൂജ കുമാര്‍, പാര്‍വതി മേനോന്‍, പാര്‍വതി നായര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. സൂപ്പര്‍ സ്റ്റാര്‍ മനോരഞ്ജന്റെ ഭാര്യയായിട്ടാണ് ഉര്‍വശി എത്തുന്നത്. ഇതേ സൂപ്പര്‍ സ്റ്റാറിന്റെ കാമുകിയായിട്ടാണ് ആന്‍ഡ്രിയ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. എട്ടാം നൂറ്റാണ്ടിലെ രാജ്ഞിയുടെ വേഷത്തിലാണ് പൂജ കുമാര്‍ എത്തുന്നത്. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായ ജേക്കബ് സക്കറിയയെ അവതരിപ്പിക്കുന്ന നടന്‍ ജയറാമിന്റെ ദത്തു പുത്രിയുടെ വേഷമാണ് പാര്‍വതി മേനോന്‍ അവതരിപ്പിക്കുന്നത്. കമല്‍ഹാസന്റെ മകനെ സ്നേഹിക്കുന്ന ഒരു പത്തൊമ്പതുകാരിയുടെ വേഷത്തിലാണ് പാര്‍വതി നായര്‍ ഈ ചിത്രത്തില്‍ എത്തുന്നത്.
PRO
PRO


വിശ്വരൂപം 2ന് ക്യാമറ ചലിപ്പിച്ച ഷാംദത്ത് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കമല്‍ഹാസന്‍ തന്നെ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രമേശ്‌ അരവിന്ദ് ആണ്.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്