കഥ കേട്ട മോഹന്‍ലാല്‍ ഫോണ്‍ പോലും എടുത്തില്ല; ജില്ലയിലെ സംഘട്ടന രംഗത്തിനിടെ പുതുമുഖ സംവിധായകന് നല്‍കിയത് അഞ്ചു മണിക്കൂര്‍

Webdunia
ബുധന്‍, 9 ഒക്‌ടോബര്‍ 2013 (19:44 IST)
PRO
PRO
ഹൈദരാബാദില്‍ ജില്ലയുടെ ലൊക്കേഷന്‍. സ്റ്റണ്ട് ഷൂട്ട് നടക്കുന്നു. വിജയും ലാലും തോളോടു തോള്‍ ചേര്‍ന്ന് നിന്നു പൊരുതുന്നു. ലാലിന്റെ മെയ്‌വഴക്കം കണ്ട് വിസ്മയം പൂണ്ട് സംവിധായകന്‍ നേശന്‍. മലയാളികള്‍ക്ക് ഇത് പുതുമയല്ലെങ്കില്‍ സംവിധായകന്‍ നേശന്‍ പറയുന്നത് ‘ലാല്‍ സാര്‍ അഭിനയത്തിന്റെ ഒരു സര്‍വകലാ‍ശാലയാണെന്നാണ്’ ഇതെല്ലാം കണ്ടും കേട്ടും ഒരു മലയാളി സംഘം ലൊക്കേഷനിലുണ്ടായിരുന്നു. നവാഗത സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്‍, നിര്‍മ്മാതാക്കളായ വിജയ്‌ ബാബുവും സാന്ദ്രാ തോമസും. ലക്‍ഷ്യം കഥ പറയുക. അനുവദിച്ചിരിക്കുന്നത് അഞ്ചു മണിക്കൂര്‍!

മോഹന്‍ ലാല്‍ പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കില്ലെന്നാണ് പലരുടെയും പരാതി. എന്നാല്‍ ഇത്തരക്കാര്‍ നല്ല കഥ കേള്‍ക്കാന്‍ പുതുമുഖങ്ങള്‍ക്ക് മുമ്പില്‍ ഇരുന്നു കൊടുക്കുന്ന ലാലിനെ സൌകര്യപൂര്‍വം മറക്കുകയാണ് പതിവ്. ലാലിനെതിരേ പുറത്തുവരുന്ന വാര്‍ത്തകളില്‍ പലതും പടച്ചു വിടുന്നതും ഇത്തരക്കാരാണ്.

അടുത്ത പേജില്‍: സ്ക്രിപ്റ്റ് കേട്ടു, ഫലിതം ആസ്വദിച്ച് ലാല്‍


PRO
PRO
ക്യാമറയ്ക്ക് മുന്നില്‍ ലാല്‍ മറ്റൊരാളാണ്. ഷോട്ട് കഴിഞ്ഞ് ക്ഷീണമൊന്നുമില്ലാതെ തികച്ചും ഫ്രഷായ ലാല്‍ ചിരിച്ചു കൊണ്ട് കഥ കേള്‍ക്കാനിരുന്നു. രാത്രി 7 മണി മുതല്‍ 11 വരെയാണ്‌ അരുണിന്‌ കഥ കേള്‍ക്കാന്‍ സമയം നല്‍കിയത്‌. ഒന്നര മണിക്കൂറ്‌ കൊണ്ട്‌ കഥ കേട്ട താരം ഇതിനിടയില്‍ ഒരു ഫോണ്‍കോള്‍ പോലും എടുക്കാന്‍ തയ്യാറായില്ല. സ്‌ക്രിപ്‌റ്റിലെ സിറ്റുവേഷന്‍ ജോക്കുകള്‍ പോലും നന്നായി ആസ്വദിച്ചു‌.

ആ സിനിമ ഒരുങ്ങുകയാണ്. നവാഗത സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്റെ പെരുച്ചാഴിയാണ് ലാലിനെ ഏറെക്കാലം കൂടി ആകര്‍ഷിച്ച സ്ക്രിപ്റ്റ്.

അടുത്ത പേജില്‍: ലാല്‍ കടല്‍ കടക്കുന്നു

PRO
PRO
മമ്മൂട്ടിയുടെ പ്രവാസി ഹാസ്യം പറഞ്ഞ കഥയായിരുന്നു കടല്‍ കടന്നൊരു മാത്തുക്കുട്ടി. അതുപോലെ അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ ആക്ഷേപഹാസ്യം പറയുന്ന ചിത്രമാണ് പെരുച്ചാഴി.

ഏതാനും രംഗങ്ങള്‍ മാത്രം കേരളത്തില്‍ ഷൂട്ട്‌ ചെയ്യുന്ന ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിക്കുന്നത് അമേരിക്കയിലാണ്‌. ഫെബ്രുവരിയില്‍ ഷൂട്ടിംഗ്‌ തുടങ്ങാനാണ്‌ പദ്ധതി.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്