കത്രീന - രണ്‍ബീര്‍ ബന്ധത്തിന് പച്ചക്കൊടി!

Webdunia
ഞായര്‍, 26 ഏപ്രില്‍ 2009 (10:39 IST)
കത്രീന കൈഫുമായുള്ള രണ്‍ബീര്‍ കപൂറിന്‍റെ ബന്ധത്തില്‍ രോഷാകുലയായിരിക്കുകയാണ് ദീപിക. എന്നാല്‍ ഈ ബന്ധത്തില്‍ സന്തോഷിക്കുന്ന മറ്റൊരു കൂട്ടരുണ്ട് - രണ്‍ബീറിന്‍റെ കുടുംബം.

കത്രീനയുമായുള്ള മകന്‍റെ ബന്ധത്തിന് എല്ലാ ഭാവുകങ്ങളും നല്‍കുകയാണ് റിഷി കപൂര്‍ - നീതു ദമ്പതികള്‍. ദീപികയോട് ഇവര്‍ക്ക് മുമ്പുതന്നെ അത്ര പഥ്യമല്ല. “ദീപിക ഓവര്‍സ്മാര്‍ട്ടും എടുത്തുചാട്ടക്കാരിയുമാണ്, എന്നാല്‍ രണ്‍ബീറാ‍വട്ടെ ചെറുപ്പമാണ്, നിഷ്കളങ്കനും അനുഭവസമ്പത്ത് അധികം ഇല്ലാത്തവനുമാണ്” - ഇതാണ് രണ്‍ബീറിന്‍റെ അമ്മ നീതുവിന്‍റെ അഭിപ്രായം.

‘അജബ് പ്രേം കി ഖസബ് കഹാനി’ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് രണ്‍ബീറും കത്രീനയും പരസ്പരം ആകൃഷ്ടരായതത്രെ. എന്തായാലും വാര്‍ത്ത പരന്നതുമുതല്‍ രണ്‍ബീറിന്‍റെ കുടുംബം ഉല്‍സവ പ്രതീതിയിലാണ്!

രണ്‍ബീര്‍ ദീപികയെയെങ്ങാനും വിവാഹം കഴിച്ചാലോ എന്നായിരുന്നു അമ്മ നീതുവിന്‍റെ ഭയം. മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ നിഹാര്‍ പാണ്ഡ്യ, യുവരാജ് സിംഗ്, എം എസ് ധോണി എന്നിവരുമായെല്ലാം ഗോസിപ്പുകള്‍ സൃഷ്ടിച്ചാളാണ് ദീപിക. ഏതായാലും ദീപികയുമായുള്ള ബന്ധം തന്‍റെ മകന്‍ ഉപേക്ഷിച്ചതില്‍ നീതു സന്തോഷം മറച്ചുവയ്ക്കുന്നില്ല.

രണ്‍ബീറുമായുള്ള ബന്ധം കത്രീനയും ഇഷ്ടപ്പെടുന്നുണ്ടത്രെ! ഗോവയില്‍ ഷൂട്ടിംഗിനിടയില്‍ പലപ്പോഴും ഇരുവരും ചുറ്റിക്കറങ്ങാനായി പോകാറുണ്ട്. കത്രീനയുടെ സഹോദരി ഇസബെല്ലയോടൊപ്പവും ഇവര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നു. യോജിച്ച ജോഡികളാണെന്ന് ഇരുവരും തെളിയിച്ചു കഴിഞ്ഞു.

ദീപികയ്ക്ക് മറ്റ് വഴികള്‍ തേടാന്‍ ഇനിയും കാരണങ്ങള്‍ വേണോ? എന്നാല്‍, രണ്‍ബീര്‍ - കത്രീന ബന്ധത്തില്‍ ദീപികയെക്കാള്‍ അസ്വസ്ഥതയുള്ള മനസുമായി മറ്റൊരാള്‍ നടക്കുന്നുണ്ട്. സാക്ഷാല്‍ സല്‍മാന്‍ ഖാന്‍. സല്‍മാന്‍റെ കാമുകിയായിരുന്നല്ലോ കത്രീന. എത്ര ഈസിയായിട്ടാ രണ്‍ബീര്‍ അടിച്ചെടുത്തത്. ഇപ്പോള്‍ സല്‍മാന്‍ വരാന്‍ സാധ്യതയുള്ള ഇടങ്ങളിലൊന്നും പോകാതെ മാറിനടക്കുകയാണത്രേ രണ്‍ബീര്‍.