ഓസ്കര്‍: ഴാന്‍ ദ്യൂവര്‍ദിന്‍ മികച്ച നടന്‍

Webdunia
PRO
PRO
മികച്ച നടനുള്ള ഓസ്കര്‍ പുരസ്കാരം ഴാന്‍ ദ്യൂവര്‍ദിന്. ദി ആര്‍ട്ടിസ്റ്റ് എന്ന ഫ്രഞ്ച് ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെയാണ് ഴാന്‍ ദ്യൂവര്‍ദിന്‍ നല്ല നടനായി തെരഞ്ഞെടുക്കപ്പെട്ടത്.

നിശബ്ദ സിനിമയുടെ കാലഘട്ടത്തിലൂടെ കഥ പറഞ്ഞുപോയ ദി ആര്‍ട്ടിസ്റ്റില്‍ ജോര്‍ജ് വാലന്റൈന്‍ എന്ന ആദ്യകാല നടനെയാണ് ഴാന്‍ ദ്യൂവര്‍ദിന്‍ അവതരിപ്പിച്ചത്. ആദ്യകാല അഭിനേതാക്കളുടെ ശൈലിയില്‍ അദ്ദേഹം അഭിനയിച്ചത് ഏറെ നിരൂപകപ്രശംസ നേടിയിരുന്നു.

നിരവധി ചലച്ചിത്രമേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ അദ്ദേഹം ഏറെ അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു.