‘പ്രേമം’ കൊലമാസ് ആയി മാറിയതോടെ നിവിന്‍ പോളിയുടെ ഡേറ്റിനായി നിര്‍മ്മാതാക്കള്‍ ക്യൂവിലാണ്. എത്ര കോടി വേണമെങ്കിലും നല്‍കാന്‍ തയ്യാറായി വിതരണക്കാര്‍. നിലവിലെ സൂപ്പര്‍താരങ്ങള്‍ക്കുപോലുമില്ലാത്ത സാറ്റലൈറ്റ് റൈറ്റ് തുക നല്‍കാന്‍ തയ്യാറായി ചാനലുകള്‍. നിവിന്‍ പോളിയാണ് ഇപ്പോഴത്തെ യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാറെന്ന് തെളിയിക്കുന്ന ബിസിനസ് നീക്കങ്ങളാണ് മലയാള സിനിമയില്‍ നടക്കുന്നത്.
‘ആക്ഷന്‍ ഹീറോ ബിജു’ ആണ് നിവിന്‍ പോളിയുടെ അടുത്ത സിനിമ. ഓണക്കാലത്താണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ‘1983’ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സംവിധായകന്‍ എബ്രിഡ് ഷൈന്‍ ആണ് ആക്ഷന്‍ ഹീറോ ബിജു ഒരുക്കുന്നത്. നിവിന്‍ പോളി തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.
ഈ ചിത്രം വിതരണത്തിനെടുക്കാനായി കോടികളുടെ വിലപേശലാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മിനിമം ഗ്യാരണ്ടി ബിസിനസ് ഇനത്തില്‍ രണ്ടരക്കോടി രൂപ വരെ മുടക്കാന്‍ വിതരണക്കാര്‍ തയ്യാറാണ്. ഇനി വരാന്‍ പോകുന്ന നിവിന്‍സിനിമകള്‍ക്കെല്ലാം വേണ്ടി വിതരണക്കമ്പനികള്‍ വലവിരിച്ചുകഴിഞ്ഞു.
തിയേറ്ററുടമകളും ഓവര്‍സീസ് ബിസിനസുകാരും നിവിന്‍ പോളി ചിത്രങ്ങള്‍ക്കുവേണ്ടി നെട്ടോട്ടമോടുകയാണ്. യു എസ്, യൂറോപ്പ്, മലേഷ്യ, ഓസ്ട്രേലിയ തുടങ്ങിയ ഏരിയകളിലേക്കുള്ള ഓവര്‍സീസ് റൈറ്റ് തുകയായി അരക്കോടി രൂപവരെ ഓഫര്‍ ചെയ്യുന്നുണ്ട്.
നിവിന്‍ പോളിയുടെ സിനിമയ്ക്കായാണ് ചാനലുകളും ഇപ്പോള്‍ കാത്തിരിക്കുന്നത്. അഞ്ചുകോടി രൂപ വരെ നിവിന്‍ പോളിയുടെ ചിത്രങ്ങള്‍ക്ക് നല്‍കാന്‍ ചാനലുകള്‍ തയ്യാറാണ്.