വരുന്ന പൊങ്കലില്‍ തമിഴ്നാട് ബോക്സോഫീസില്‍ തീ പാറുമെന്നുറപ്പ്. ഇളയദളപതി വിജയ്, തല അജിത് എന്നിവര്‍ പൊങ്കലിന് ഏറ്റുമുട്ടാനൊരുങ്ങുകയാണ്. വിജയ് നായകനാകുന്ന ‘ജില്ല’, സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അജിത് ചിത്രം എന്നിവ 2014 പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് ആവേശം പകരാനെത്തും.
2007 ലാണ് അവസാനമായി ഇവരുടെ ചിത്രങ്ങള്‍ ഒരുമിച്ച് പ്രദര്‍ശനത്തിനെത്തിയത്. വിജയ് നായകനായ ‘പോക്കിരി’, അജിത്തിന്‍റെ ‘ആള്‍വാര്‍’ എന്നിവയാണ് അന്ന് ഏറ്റുമുട്ടിയത്. പോക്കിരിക്കായിരുന്നു ജയം.
‘ജില്ല’ സംവിധാനം ചെയ്യുന്നത് നവാഗതനായ നേശനാണ്. മലയാളത്തിന്‍റെ മെഗാതാരം മോഹന്‍ലാല്‍ ഈ സിനിമയിലെ മറ്റൊരു നായകനാണ് എന്നത് ചിത്രത്തിന് അധികഗുണം ചെയ്യും.
ഇത്തവണ അജിത്തിന്‍റെയും വിജയുടെയും ചിത്രങ്ങള്‍ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ആക്ഷന്‍ സിനിമകളാണ് എന്നതാണ് പ്രത്യേകത.
2002 ല്‍ അജിത്തിന്‍റെ വില്ലന്‍, വിജയുടെ ഭഗവതി എന്നീ സിനിമകള്‍ ഏറ്റുമുട്ടിയപ്പോള്‍ ‘വില്ലന്‍’ ഹിറ്റായി. 2003ല്‍ അജിത് ചിത്രം ആഞ്ജനേയയും വിജയുടെ തിരുമൈലൈയും തമ്മിലായിരുന്നു മത്സരം. അന്ന് തിരുമലൈ തകര്‍പ്പന്‍ വിജയം നേടി. 2006ല്‍ വിജയുടെ ‘ആദി’യും അജിത്തിന്‍റെ ‘പരമശിവ’വും ഏറ്റുമുട്ടി. രണ്ട് ചിത്രങ്ങളും ബോക്സോഫീസില്‍ വേണ്ടത്ര നേട്ടം ഉണ്ടാക്കിയില്ല.