ഏതു സ്ത്രീയും ഒരു പുരുഷനില്‍ നിന്നും ആഗ്രഹിക്കുന്ന കാര്യം മോഹന്‍ലാലില്‍ നിന്നും ലഭിക്കും: ശ്വേതാമേനോന്‍

Webdunia
വെള്ളി, 11 ഓഗസ്റ്റ് 2017 (15:03 IST)
ഒരു പുരുഷനില്‍ നിന്നും ഏത് സ്ത്രീയും പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും രണ്ട് കാര്യങ്ങളാണ്. ബഹുമാനവും സംരക്ഷണവുമാണ് അത്. ഈ രണ്ട് കാര്യങ്ങളും മലയാളത്തിന്റെ മോഹന്‍ലാലില്‍ നിന്നും ലഭിക്കുമെന്ന് നടി ശ്വേതാമേനോന്‍ പറയുന്നു.
 
പത്ത് പേരുണ്ടെങ്കില്‍ അവരെയെല്ലാം കെയര്‍ ചെയ്യാന്‍ അദ്ദേഹത്തിനറിയാമെന്ന് നടി പറയുന്നു. ആളുകളെ സംരക്ഷിക്കുന്ന കാര്യത്തിലോ പരിഗണിക്കുന്ന കാര്യത്തിലോ പുള്ളി വലുപ്പ ചെറുപ്പം നോക്കാറില്ലെന്നും നടി പറയുന്നു. അതുകൊണ്ട് മോഹലാല്‍ കൃഷ്ണനാണെന്ന് തോന്നിയിട്ടുണ്ടെന്നും താരം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
 
നന്നായിട്ട് ആഹാരം കഴിക്കുകയും മറ്റുള്ളവരെ കൊണ്ട് കഴിപ്പിക്കുകയും ചെയ്യുന്നയാളാണ് ലാല്‍. മോഹന്‍ലാല്‍ ഇടയ്ക്കിടെ കുക്കിംഗിന് ഇറങ്ങുമെന്നും പലതരം ആഹാരം ഉണ്ടാക്കുമെന്നും ശ്വോത പറയുന്നു. ലണ്ടനില്‍ ഏതൊക്കെ റസ്റ്ററന്റില്‍ നല്ല ആഹാരം കിട്ടുമെന്നും മോഹന്‍ലാലിനറിയാം. എന്തൊക്കെ ക്ഷണം കഴിച്ച് തടിച്ചാലും ആ തടി വെച്ച് മോഹന്‍ലാല്‍ എന്തും ചെയ്യും എന്നും ശ്വേത പറയുന്നു.
Next Article