സമീപകാലത്ത് ഏറ്റവും ചര്‍ച്ചാവിഷയമായ ‘രതിനിര്‍വേദം’ എന്ന ചിത്രത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കാനും ‘മംഗള’ത്തിന് നല്കിയ അഭിമുഖത്തില്‍ സിബി മലയില്‍ തയ്യാറായി. ലൈംഗികതയെ വില്‍ക്കാനാണ് രതിനിര്‍വേദം പുനര്‍നിര്‍മ്മിച്ചതിലൂടെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചതെന്ന് സിബി ആരോപിക്കുന്നു.
“രതിനിര്‍വേദം എന്ന സിനിമ പത്മരാജന് രൂപപ്പെടുത്തിയത് ഒരു സെക്സ് സിനിമയായിട്ടായിരുന്നില്ല. അത് കുടുംബബന്ധങ്ങളുടെ സങ്കീര്‍ണത വെളിപ്പെടുത്തുന്ന ചിത്രമായിരുന്നു. അതുകൊണ്ടുതന്നെ അക്കാലത്ത് 'രതിനിര്‍വേദം' കണ്ടത് കുടുംബ പ്രേക്ഷകരായിരുന്നു. ഈ സിനിമ പുനരവതരിപ്പിച്ചപ്പോള്‍ സെക്സിനെ വില്‍ക്കാനുള്ള ശ്രമമാണ് നടന്നത്. ഇതേ പാത പിന്തുടര്ന്ന് 'തകര'യും 'അവളുടെ രാവു'കളും മറ്റും പുനരവതരിപ്പിക്കുമ്പോള്‍ ഇതിനു പിന്നിലെ അപകടം കാണാതെ പോകരുത്.” - സിബി മലയില്‍ മുന്നറിയിപ്പ് നല്കുന്നു.