പ്രശസ്ത നടി ഉര്‍വശി വീണ്ടും വിവാഹിതയായി. പുനലൂരിനടത്ത് ഏരൂര്‍ സ്വദേശിയും ചെന്നൈയില്‍ ബില്‍ഡറുമായ ശിവന് ആണ് വരന്. വീട്ടുകാര്‍ ആലോചിച്ചാണ് വിവാഹം നടത്തിയത്. ഉര്‍വശിയുടെ മരിച്ചുപോയ സഹോദരന് കമലിന്റെ സുഹൃത്താണ് ശിവന്.
വിവാഹക്കാര്യം പരസ്യമാക്കാന്‍ ആലോചിച്ചിരുന്നില്ലെന്നാണ് ഉര്‍വശിയുടെ വെളിപ്പെടുത്തല്‍. വനിത മാസികക്ക് അനുവദിച്ച അഭിമുഖത്തിലാണ് തന്റെ വിവാഹം കഴിഞ്ഞ കാര്യം ഉര്‍വശി വെളിപ്പെടുത്തിയത്. ചെന്നൈയില്‍ ഭര്‍ത്താവിനൊപ്പമാണ് ഉര്‍വശി ഇപ്പോള്‍.
2009 ലാണ് ശിവനെ ഉര്‍വശി പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇത്രയും കാലത്തിനുശേഷം പരസ്പരം ആലോചിച്ചാണ് വിവാഹിതരാകാന്‍ തീരുമാനിച്ചതെന്നും ലിവിംഗ് ടുഗദര്‍ എന്ന സമ്പ്രദായത്തോട് തനിക്ക് യോജിപ്പില്ലെന്നും ഉര്‍വശി പറയുന്നു.