മലയാള സിനിമയില്‍ ചില നടിമാര്‍ ആണ്‍ വേഷത്തില്‍ എത്തിയിരുന്നു. അതില്‍ ശ്വേത മേനോന്‍ ആണ്‍ വേഷത്തിലെത്തിയതായിരുന്നു ആരാധകരെ ഏറെ ഞെട്ടിച്ചത്. ഇപ്പോള്‍ മറ്റൊരു മലയാളി നടന്‍ സ്ത്രീ വേഷത്തിലെത്തി ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത രൂപത്തില്‍ വന്നിരിക്കുകയാണ്. മലായള സിനിമയിലെ വില്ലന്‍ താരം റിയാസ് ഖാനാണ് മെലിഞ്ഞു സുന്ദരിയായി വന്നിരിക്കുന്നത്.
തമിഴിലും മലയാളത്തിലുമായി വില്ലന്‍ വേഷങ്ങളായിരുന്നു റിയാസ് ഖാന് കിട്ടിയിരുന്നത്. അത് മനോഹരമാക്കാനുള്ളതൊക്കെ താരം ചെയ്തിട്ടുമുണ്ട്. ഇപ്പോള്‍ തമിഴില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന വിളയാട് ആരംഭം എന്ന സിനിമയ്ക്ക് വേണ്ടിയാണ് സ്ത്രീ വേഷത്തില്‍ താരം അഭിനയിക്കുന്നത്.
ഫേസ്ബുക്കിലൂടെ റിയാസ് തന്നയൊണ് പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ടത്.സ്ത്രീ വേഷം റിയാസ് ഖാന് നന്നായി ചേരുന്നുണ്ട്. പച്ച നിറമുള്ള സാരിയില്‍ രുദ്രാക്ഷം ധരിച്ച ചിത്രമാണ് വൈറലായിരിക്കുന്നത്. ഒപ്പം ചുവന്ന സാരിയും നെറ്റിയില്‍ ചുവന്ന വലിയ പൊട്ടും രുദ്രാക്ഷ മാലയിട്ട മറ്റൊരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.