ഇന്ദ്രജിത്തും മുരളി ഗോപിയും കാഞ്ചി വലിക്കുന്നു

Webdunia
തിങ്കള്‍, 8 ജൂലൈ 2013 (13:58 IST)
PRO
PRO
ഇന്ദ്രജിത്തും മുരളി ഗോപിയും കാഞ്ചി വലിക്കുന്നു. ഒരു തോക്കാണ് ഇരുവര്‍ക്കും ഇടയിലെ താരം. താരങ്ങള്‍ക്കിടയില്‍ ഒരു താരമോ എന്നു ചിന്തിക്കേണ്ട. ഇന്ദ്രജിത്, മുരളി ഗോപി എന്നിവര്‍ക്കൊപ്പം ഒരു തോക്കും പ്രധാന കഥാപാത്രമാകുന്ന കാഞ്ചി എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കോളജ് ഡെയ്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ജിഎന്‍ കൃഷ്ണകുമാര്‍ സംവിധാംചെയ്യുന്ന ചിത്രത്തിലെ നായിക അര്‍ച്ചാ ഗുപ്തയാണ്.

ഗ്രാമീണനായ മാധവന്റെ ജീവിതത്തില്‍ അവിചാരിതമായി നടന്ന ഒരു സംഭവം അയാളെ അപ്പാടെ മാറ്റിമറിക്കുന്നതാണ് പ്രമേയം . അന്തര്‍മുഖനും തന്റേടക്കുറവുമുള്ള മാധവന്റെ ജീവിതത്തിലെ ആ മാറ്റമാണ് കൃഷ്ണകുമാര്‍ കാഞ്ചിയില്‍ ദൃശ്യവത്കരിക്കുന്നത്. മാധവനായി ഇന്ദ്രജിത്ത് വേഷമിടുന്നു.

റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹീഫ് മുഹമ്മദ് നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം തമിഴ് സാഹിത്യകാരന്‍ ജയമോഹന്‍ നിര്‍വഹിക്കുന്നു. ഓഗസ്റ് ആദ്യവാരം കാഞ്ചി തിയേറ്ററിലെത്തും