ഇന്ത്യയില്‍ മൂന്നുഭാഷകളില്‍ അഭിനയിക്കുന്ന ഒരേ ഒരു നടന്‍ പൃഥ്വിരാജാണ്!

Webdunia
ഞായര്‍, 26 മെയ് 2013 (17:15 IST)
PRO
PRO
ദക്ഷിണേന്ത്യയിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ഏക നടന്‍ രാജുവാണെന്ന ദുഷ്പേര് മാറിവരികയായിരുന്നു. അപ്പോഴാണ് വേറൊരു പദവി. ഇന്ത്യയില്‍ മൂന്നുഭാഷകളില്‍ അഭിനയിക്കുന്ന ഒരേ ഒരു നടന്‍ എന്നതാണ് ആ പദവി. ഇതൊരു ഗോസിപ്പ് വാര്‍ത്തയല്ല. സംഭവം സത്യമാണ്. അതെ, പൃഥ്വിരാജ് എന്ന നടന്റെ കരിയര്‍ ഗ്രാ‍ഫ് ഉയരുകയാണ്. അയ്യ എന്ന ഹിന്ദി ചിത്രം ഫ്ലോപ്പായിരുന്നെങ്കില്‍ ഔറംഗസീബ് രാജുവിന് നേട്ടമായി. ഷാരൂഖിനും അഭിഷേക് ബച്ചനുമൊപ്പം ഹാപ്പി ന്യൂ ഇയര്‍ അണിയറയില്‍ ഒരുങ്ങുന്നു.

ഇപ്പോള്‍ തമിഴിലെ പ്രശസ്ത തമിഴ് സംവിധായകന്‍ വസന്തബാലനൊപ്പം രാജു ഒരു പടം ചെയ്യുന്നതായാണ് വാര്‍ത്ത. അറവാന്‍ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ് വസന്തബാലന്‍. കണ്ടേന്‍, മൊഴി, രാവണ്‍ എന്നീ ചിത്രങ്ങള്‍ രാജുവിന് ഏറെ പ്രശംസ നേടി നല്‍കിയിരുന്നു. വസന്തബാലന്‍ ചിത്രത്തില്‍ ബാബു ആന്റണിയും ഒരു പ്രധാന വേഷത്തിലെത്തുന്നു. ഏ ആര്‍ റഹ്മാനാണ് സംഗീത സംവിധാനം.

ഇതിനൊപ്പം മലയാളത്തില്‍ രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകന്‍ പൃഥ്വിരാജ്. സുധി വാല്‍മീകം എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് നായകനാകുന്നത്. സുധി വാല്‌മീകം എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.