ഇനി രാജമാണിക്യം മംഗ്ലീഷ് പറയും !

Webdunia
വെള്ളി, 18 ഏപ്രില്‍ 2014 (16:04 IST)
PRO
PRO
രാജമാണിക്യം പോലൊരു മാസ്പടം മമ്മൂട്ടിക്ക് കിട്ടിയിട്ട് ഒരുപാട് കാലമായി. രാജമാണിക്യത്തില്‍ മമ്മൂട്ടിയുടെ ‘തിരുന്തോരം‘ ഭാഷയായിരുന്നു ഹൈലൈറ്റ്. ഇപ്പോഴിതാ അതുപോലെ വ്യത്യസ്തമായ ഒരു പ്രമേയവുമായി മംഗ്ലീഷ് എന്ന ചിത്രം വരുന്നു. സലാം ബാപ്പു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാലിക് എന്ന ഹാര്‍ബറിലെ തൊഴിലാളിയായാണ് മമ്മൂട്ടിയെത്തുന്നത്.

സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന ആളാണ് മാലിക്. അതുകൊണ്ട് തന്നെ ഹാര്‍ബറിലെ തൊഴിലാളികള്‍ക്കിടെയില്‍ ഒരു ഹീറോ പരിവേഷം തന്നെ മാലികിനുണ്ട്. അതിനിടെ ഇംഗ്ലണ്ടില്‍നിന്നും എത്തുന്ന ഒരു പെണ്‍കുട്ടിയുമായി മാലിക് കണ്ടു മുട്ടുന്നിടത്താണ് ചിത്രം വഴിത്തിരിവിലെത്തുന്നത്. കരോളിന്‍ ബെഗ് ആണ് വിദേശ പെണ്‍കുട്ടിയായി വേഷമിടുന്നത്. സംഭാഷണത്തിലെ നര്‍മവും വ്യത്യസ്തമായ ഗെറ്റപ്പിലുമാണ് മമ്മൂട്ടി എത്തുന്നത്. റിയാസ് തിരക്കഥയെഴുതുന്ന ചിത്രം നിര്‍മിക്കുന്നത് മുഹമ്മദ് ഹനീഫാണ്.