ആ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ് അഭിനയിക്കുന്നില്ല!

Webdunia
തിങ്കള്‍, 28 ഒക്‌ടോബര്‍ 2013 (15:19 IST)
PRO
മോഹന്‍ലാലും പൃഥ്വിരാജും മഞ്ജു വാര്യരും ഒന്നിക്കുന്ന രഞ്ജിത് ചിത്രത്തിന്‍റെ വിശേഷങ്ങള്‍ ദിനം പ്രതി വന്നുകൊണ്ടിരിക്കുന്നു. കാരൈക്കുടിയില്‍ ചെന്നാണ് ആന്‍റണി പെരുമ്പാവൂര്‍ ഈ സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജിന്‍റെ ഡേറ്റ് വാങ്ങിയത്.

എന്നാല്‍ രഞ്ജിത് ചിത്രത്തിന് മുമ്പ് ‘ദൃശ്യം’ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ദൃശ്യത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്നില്ലെന്ന് സംവിധായകന്‍ ജീത്തു ജോസഫ് അറിയിച്ചു.

ദൃശ്യത്തില്‍ അഭിനയിക്കുന്നതിനിടെ നായിക മീന കുഴഞ്ഞുവീണിരുന്നു. മോശം ശാരീരികസ്ഥിതിയെ തുടര്‍ന്ന് മീന ഈ സിനിമയില്‍ നിന്ന് പിന്‍‌മാറിയതായി അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ മീന ദൃശ്യത്തില്‍ നിന്ന് പിന്‍‌മാറിയിട്ടില്ലെന്ന് ജീത്തു പറഞ്ഞു.

“ഉറക്കക്കുറവ് കാരണമാണ് മീനയ്ക്ക് ചെറിയ ശാരീരിക അസ്വാസ്ഥ്യം ഉണ്ടായത്. രണ്ട് ദിവസം വിശ്രമിച്ച ശേഷം അവര്‍ ചിത്രീകരണത്തില്‍ പങ്കെടുത്തുതുടങ്ങിയിട്ടുണ്ട്” - ജീത്തു ജോസഫ് പറയുന്നു.