ആഷിക്കിനും റീമയ്ക്കും ലാലേട്ടന്റെ അനുഗ്രഹം!

Webdunia
വെള്ളി, 25 ഒക്‌ടോബര്‍ 2013 (16:20 IST)
PRO
PRO
വിവാഹ സല്‍ക്കാര ധൂര്‍ത്ത് ഒഴിവാക്കി മാതൃകയൊരുക്കിയ ആഷിക്ക് അബുവിനും റീമ കല്ലിങ്കലിനും മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ലാലേട്ടന്റെ അനുഗ്രഹം. ആഷിക്ക് അബുവാണ് തങ്ങളെ മോഹന്‍ലാല്‍ ആശിര്‍വദിച്ച വാര്‍ത്ത ഫേസ് ബുക്കിലൂടെ പുറത്ത് വിട്ടത്. പത്രത്തില്‍ നിന്നുമാണ് വിവരം അറിഞ്ഞതെന്നും സൌഭാഗ്യം നിറഞ്ഞ ജീവിതം ആശംസിക്കുന്നുവെന്നും മോഹന്‍ലാല്‍ ആശംസയില്‍ പറയുന്നു.

നവംബര്‍ ഒന്നാം തീയതി വിവാഹിതരാകുന്ന ആഷിക്ക് അബുവും റിമയും തികച്ചും ലളിതമായ ചടങ്ങുകളിലൂടെയാണ് തങ്ങളുടെ വൈവാഹിക ജീവിതത്തിലേയ്ക്ക് കടക്കുന്നത്. അടുത്ത ബന്ധുക്കളുടെ സാനിധ്യത്തില്‍ കാക്കനാട് രജിസ്റ്റാര്‍ ഓഫീസില്‍ വെച്ചാണ് താരങ്ങള്‍ വിവാഹിതരാകുന്നത്.

വിവാഹ ധൂര്‍ത്തിന്റെ പണം ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച വിവരം താരങ്ങള്‍ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടതു മുതല്‍ ഇരുവരെയും തേടി ആശംസാപ്രവാഹമാണ് എത്തുന്നത്.