ആരാധകന്റെ മൊബൈല്‍ ഫോണ്‍ സല്‍മാന്‍ ഖാന്‍ വലിച്ചെറിഞ്ഞു

Webdunia
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2013 (13:32 IST)
PRO
മസില്‍ ഖാന്‍ ആരാധകന് വില്ലനായി. അനുമതിയില്ലാതെ തന്റെ ചിത്രം പകര്‍ത്തിയ ആരാധകന്റെ മൊബൈല്‍ ഫോണ്‍ സല്‍മാന്‍ ഖാന്‍ വലിച്ചെറിഞ്ഞാണ് വില്ലനായത്.

മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ കഴിയുന്ന നടന്‍ ദിലീപ് കുമാറിനെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു സല്‍മാന്‍ ഖാന്‍. മാധ്യമങ്ങളെ അറിയിക്കാതെ രഹസ്യമായാണ് സല്‍മാന്‍ ഖാന്‍ ദിലീപ് കുമാറിനെ സന്ദര്‍ശിക്കാനെത്തിയത്. ഇതിനിടെ ആരാധകന്‍ അനുമതിയില്ലാതെ ചിത്രം പകര്‍ത്തുകയായിരുന്നു.

ഇതില്‍ സല്‍മാന്‍ ഖാന്‍ ക്ഷുഭിതനാകുകയായിരുന്നു. പിന്നെ ഒട്ടും താമസിച്ചില്ല അനുമതിയില്ലാതെ ഫോട്ടോ എടുത്ത ആരാധകനെ അടുത്ത് വിളിക്കുകയും ഫോണ്‍ പിടിച്ച് വാങ്ങി ദൂരേക്ക് വലിച്ചെറിയുകയായിരുന്നു.

അടുത്തിടെ സല്‍മാന്‍ ഖാനെ നരഹത്യയ്ക്ക് വിചാരണ ചെയ്യാന്‍ മുംബൈ സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. അശ്രദ്ധമായി വാഹമോടിച്ച് ജീവഹാനി വരുത്തിയിരുന്നു. തുടര്‍ന്നാണ് സല്‍മാന്‍ ഖാനോട് വിചാരണയ്ക്ക് ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്.