ആദാമിന്റെ മകന്‍ അബു ഇനി അറബി പറയും!

Webdunia
വ്യാഴം, 27 ജൂണ്‍ 2013 (11:47 IST)
PRO
ദേശീയ തലത്തിലും, സംസ്ഥാന തലത്തിലും നിരവധി അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ സിനിമയായ സലിം അഹമ്മദിന്റെ ആദാമിന്റെ മകന്‍ അബു അറബിയിലേയ്ക്ക് മൊഴിമാറ്റം ചെയ്യുന്നു. ഏറ്റവും നല്ല നടനുള്ള ദേശീയ പുരസ്കാരം സലീം കുമാറിനും സംവിധായകനുള്ള പുരസ്കാരം സലീം അഹമ്മദിനും നേടിക്കൊടുക്കുകയും ജനശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്ത സിനിമ ഇനി അറബി നാടുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്.

സലീം അഹമ്മദ് സംവിധാനം ചെയ്ത ചിത്രം അറബിയിലേയ്ക്ക് മൊഴിമാറ്റാന്‍ മുന്‍കൈ എടുത്തത് അബുദാബിയില്‍ ജോലി ചെയ്യുന്ന കൊച്ചിക്കാരനായ ഇബ്രാഹീം സാലിം ആണ്. ദുബായിലെ നാടകനടനായ ഇബ്രാഹീം ആണ് പ്രധാനകഥാപാത്രമായ അബുവിന് അറബിയില്‍ ശബ്ദം നല്‍കുന്നത്.