അസിനു മാലാഖ പോലൊരു പെൺകുഞ്ഞ് പിറന്നു!

ബുധന്‍, 25 ഒക്‌ടോബര്‍ 2017 (12:07 IST)
തെന്നിന്ത്യയിലെ സൂപ്പർതാരമായിരുന്ന നടി അസിനു പെൺകുഞ്ഞു പിറന്നു. കുഞ്ഞിന്റെ ആദ്യ ചിത്രം സോഷ്യൽ മീഡിയകളിൽ പങ്കുവച്ചത് ബോളിവുഡിലെ സൂപ്പർതാരം അക്ഷയ് കുമാർ ആണ്. അസിന്റെയും രാഹുലിന്റെയും ഏറ്റവും അടുത്ത സുഹൃത്ത് ആണ് അക്ഷയ്.
 
കുഞ്ഞുമാലാഖയെ വരവേൽക്കുന്ന എന്റെ പ്രിയ സുഹൃത്തുക്കളായ അസിനും രാഹുലിനും എല്ലാ ആശംസകളും എന്നായിരുന്നു അക്ഷയ്‌യുടെ കുറിപ്പ്.
 
‌‌തങ്ങളുടെ ജീവിതത്തിലേക്ക് മാലാഖ പോലൊരു പെണ്‍കുഞ്ഞ് എത്തിയിരിക്കുന്നു എന്നാണ് അസിന്‍ ഇന്‍സ്റ്റഗ്രാമിൽ കുറിച്ചത്. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും നന്ദി അറിയിക്കുന്നുവെന്നും അസിന്‍ ‍കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍