പ്രശസ്ത സംവിധായകൻ ഐ വി ശശിയുടെ സംസ്കാരം ഇന്ന് ചെന്നൈയിൽ

ബുധന്‍, 25 ഒക്‌ടോബര്‍ 2017 (09:34 IST)
ഇന്നലെ അന്തരിച്ച പ്രശസ്ത സംവിധായകൻ ഐ വി ശശിയുടെ സംസ്കാരച്ചടങ്ങുകൾ ഇന്ന് ചെന്നൈയിൽ നടക്കും. വൈകിട്ട് ആറ് മണിയോടെ പോരൂർ വൈദ്യുതശ്മശാനത്തിലാകും സംസ്കാരച്ചടങ്ങുകൾ നടക്കുക. 
 
അഞ്ച് മണി വരെ ചെന്നൈ സാലിഗ്രാമത്തുള്ള വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. ഓസ്ട്രേലിയയിലുള്ള മകൾ അനു ഉച്ചതിരിഞ്ഞ് ചെന്നൈയിൽ എത്തും. അതിനു ശേഷമായിരിയ്ക്കും ചടങ്ങുകൾ നടക്കുക.
 
നടൻ മമ്മൂട്ടിയുൾപ്പടെ ഒട്ടേറെ പ്രമുഖർ ഇന്ന് ഐ വി ശശിയ്ക്ക് അന്തിമോപചാരമർപ്പിയ്ക്കാനെത്തുമെന്നാണ് കരുതുന്നത്. ഇന്നലെ മോഹൻലാലും കമലഹാസനും മുതിർന്ന അഭിനേത്രി ശാരദയുമുൾപ്പടെ ഒട്ടേറെ പ്രമുഖർ ഇന്നലെ എത്തിയിരുന്നു. 
 
ഇന്നലെ പതിനൊന്ന് മണിയോടെയായിരുന്നു അദ്ദേഹം നിര്യാതനായത്. അർബുദരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍