ഇതിഹാസ നയകന്മാര്‍ ഒന്നിക്കുന്നു ഐ യ്ക്കു വേണ്ടി

Webdunia
വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (18:10 IST)
അര്‍ണോല്‍ഡ് ഷ്വാന്‍സനേഗര്‍, മമ്മൂട്ടി, രജനീകാന്ത്, കമലാഹാസന്‍, ചിരഞ്ജിവി എന്നീ ഇതിഹാസ നായകന്മാര്‍ ഒരുമിച്ചാല്‍ എന്താകും അവസ്ഥ ? ആലോചിക്കാന്‍ പോലുമാകുന്നില്ലല്ലേ? എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്. ഷങ്കര്‍ സംവിധാനം ചെയ്യുന്ന വിക്രം ചിത്രം ഐയുടെ ഓഡിയൊ ട്രെയിലര്‍ റിലീസ് ചടങ്ങില്‍ സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുകയാണ്.

ചിത്രത്തില്‍  സുരേഷ് ഗോപിയാണ് വില്ലന്‍ വേഷം അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആസ്കാര്‍ ഫിലിംസിന്റെ ബാനറില്‍ ആസ്കര്‍ രവിചന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമി ജാക്സണാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.വിക്രം ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന അന്യന്‍ വമ്പന്‍ ഹിറ്റായിരുന്നു അതുകൊണ്ട് തന്നെ ചിത്രത്തിനെപ്പറ്റി വന്‍ പ്രതീക്ഷയിലാണ് ആരാധകര്‍.
 



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.