അമൃത വീണ്ടും ബോളിവുഡിലേക്ക്?

Webdunia
FILEFILE
ബോളിവുഡില്‍ ഏറെ അറിയപ്പെട്ടിരുന്ന പേരായിരുന്നു അമൃത സിംഗിന്‍റേത്. ഇടക്കാലത്ത് വിവാഹവും ബന്ധം പിരിയലും എല്ലാം ചേര്‍ന്ന് ജീവിതം താറുമാറായ ഈ നടി ഇപ്പോള്‍ തിരികെ വെള്ളിത്തിരയില്‍ എത്താന്‍ ദാഹിക്കുന്നു എന്നാണ് വാര്‍ത്ത.

അമൃത സിനിമയിലേക്ക് തിരിച്ചെത്താന്‍ ചുവട് വച്ചു തുടങ്ങി എന്നാണ് സൂചന. നല്ല അവസരങ്ങള്‍ കണ്ടെത്താന്‍ ഒരു മാനേജരെ നിയമിച്ചതായും ബോളിവുഡില്‍ അടക്കിപ്പിടിച്ച സംസാരമുണ്ട്.

മുന്‍‌ ഭര്‍ത്താവ് സയ്ഫ് അലി ഖാനും ഇറ്റലിക്കാരി റോസയുമായുള്ള ബന്ധം പിരിച്ചത് അമൃതയാണ് എന്ന ആരോപണം ഉണ്ടായിരുന്നു.

സയ്ഫിന് ഹൃദയ സംബന്ധിയായ അസുഖം ഉണ്ടായപ്പോള്‍ ശുശ്രൂഷ നല്‍കാനെത്തിയതാണ് റോസയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്തിയതെന്നായിരുന്നു ആരോപണം. എന്തായാലും അക്കാലയളവില്‍ സയ്ഫിന്‍റെ വീട്ടിലെ നിത്യ സന്ദര്‍ശകയായിരുന്നു അമൃത.