ഓകെ കണ്‍മണിക്ക് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രം ഏതാണ് എന്ന കാര്യത്തില്‍ കൃത്യത ലഭിച്ചിരുന്നില്ല. പല തിരക്കഥകളും മണിരത്നം പരിഗണിച്ചു. താരങ്ങളുടെ ഡേറ്റ് പ്രശ്നമായതിനെ തുടര്‍ന്ന് പലതും മാറ്റിവച്ചു. ദുല്‍ക്കര്‍ - കാര്‍ത്തി പ്രൊജക്ട്, ധനുഷ് പ്രൊജക്ട് എന്നിങ്ങനെ പലതും മാറ്റിവച്ചു.
പുതിയ വാര്‍ത്ത, മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു അത്ഭുതം സംഭവിക്കാന്‍ പോകുന്നു എന്നാണ്. സാക്ഷാല്‍ മമ്മൂട്ടിയും മകന്‍ ദുല്‍ക്കര്‍ സല്‍മാനുമായിരിക്കും മണിരത്നത്തിന്‍റെ പുതിയ ചിത്രത്തിലെ നായകന്‍മാര്‍ !
ഇതാദ്യമായാണ് മമ്മൂട്ടിയും ദുല്‍ക്കറും ഒന്നിക്കുന്നത്. തിരക്കഥ മണിരത്നം പൂര്‍ത്തിയായിക്കഴിഞ്ഞതായാണ് വിവരം. എന്നാല്‍ അച്ഛനും മകനുമായാണോ ബിഗ്ബിയും ഡിക്യുവും അഭിനയിക്കുന്നത് എന്നത് അറിവായിട്ടില്ല.
മമ്മൂട്ടിയെ നായകനാക്കി ദളപതിയും ദുല്‍ക്കറിനെ നായകനാക്കി ഓ കെ കണ്‍മണിയും മണിരത്നം ഒരുക്കിയിട്ടുണ്ട്.