ശ്വേതാ മേനോന്‍ വിവാഹമോചിതയാകുന്നു എന്ന് ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. അപ്പോഴൊക്കെ താനും ഭര്‍ത്താവ് ശ്രീവല്‍സന്‍ മേനോനും ആ വാര്‍ത്ത വായിച്ച് ചിരിക്കാറുണ്ടെന്ന് ശ്വേത തന്നെ പറയുന്നു.
“അവസാനം ഞാന്‍ വിവാഹമോചിതയായത് ഇക്കഴിഞ്ഞ ജൂണിലാണ്. ഒരു ഗള്‍ഫ് ഷോയ്ക്ക് പോയപ്പോള്‍ ഷാജോണ്‍ ചേട്ടനാണ് മൊബൈലില്‍ ആ മെസേജ് കാണിച്ചത് - ശ്വേതാ മേനോന്‍ വിവാഹമോചിതയായി. അതുകണ്ട് ഞാന്‍ പൊട്ടിച്ചിരിച്ചു. ശ്രീയെ ഉടന്‍ തന്നെ ഫോണ്‍ ചെയ്ത് വിശേഷം അറിയിച്ചു. കേട്ടില്ലേ, നമ്മള്‍ വീണ്ടും വിവാഹമോചിതരായി. അടുത്ത വിവാഹമോചനം എന്നാണെന്ന് നോക്കിയിരിക്കലാണ് ഇപ്പോള്‍ എന്‍റെയും ശ്രീയുടെയും പ്രധാന തമാശ” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ശ്വേത മേനോന്‍ പറയുന്നു.