മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോന്‍ അടുത്ത ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. ലളിതമായ ഒരു റൊമാന്‍റിക് കോമഡിച്ചിത്രമായിരിക്കും ഇതെന്ന് റിപ്പോര്‍ട്ടുകള്‍. ഈ സിനിമ നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദാണെന്നതാണ് പുതിയ വാര്‍ത്ത.
അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലിന് തിരക്കഥ രചിച്ചത് അഞ്ജലി മേനോന്‍ ആയിരുന്നു. ആ സിനിമ മികച്ച സംഭാഷണ രചയിതാവിനുള്ള ദേശീയ പുരസ്കാരം അഞ്ജലിക്ക് നേടിക്കൊടുത്തു. മൊത്തം മൂന്ന് ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കുകയും ചെയ്തു.
പുതിയ സിനിമയുടെ തിരക്കഥ അഞ്ജലി പൂര്‍ത്തിയാക്കിയതായാണ് വിവരം. സിനിമയുടെ കഥ ഇഷ്ടപ്പെട്ട അന്‍വര്‍ റഷീദ് ഈ സിനിമ നിര്‍മ്മിക്കാന്‍ തയ്യാറായി മുന്നോട്ടുവരികയായിരുന്നു.
ചിത്രത്തിലെ താരങ്ങളെ നിശ്ചയിച്ചിട്ടില്ല. പ്രധാന കഥാപാത്രങ്ങളെ പുതുമുഖങ്ങള്‍ അവതരിപ്പിക്കുമെന്നാണ് സൂചന.