ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന അജിത് ചിത്രത്തില്‍ ആദ്യം നായികയായി തീരുമാനിച്ചത് അനുഷ്ക ഷെട്ടിയെയായിരുന്നു. എന്നാല്‍ പിന്നീട് ആ തീരുമാനം മാറി. ചിത്രത്തില്‍ അനുഷ്കയുണ്ടാകില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
അജിത് ചിത്രത്തില്‍ നിന്ന് അനുഷ്കയെ മാറ്റാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. എന്തായാലും ടോപ് താരങ്ങളുടെ മാത്രം നായികയായി അഭിനയിക്കുന്ന അനുഷ്കയ്ക്ക് ഇതൊരു തിരിച്ചടിയായി.
എങ്കില്‍ ഇതാ, അനുഷ്കയ്ക്ക് ഒരു വമ്പന്‍ ഓഫര്‍ ലഭിച്ചിരിക്കുന്നു. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്‍റെ നായികയാകാനാണ് അനുഷ്കയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.
കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന രജനി ചിത്രത്തിലാണ് അനുഷ്ക നായികയാകുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടനെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അജിത് ചിത്രം നഷ്ടമായെങ്കിലെന്താ, സാക്ഷാല്‍ രജനി ചിത്രം തന്നെ ലഭിച്ചല്ലോ എന്ന് കോളിവുഡ് ഇപ്പോള്‍ അനുഷ്കയെ അഭിനന്ദിക്കുകയാണ്.