അജിത്തിനുവേണ്ടി ശ്രുതി കാര്‍ത്തിയെ ഒഴിവാക്കി!

Webdunia
വ്യാഴം, 26 മാര്‍ച്ച് 2015 (14:55 IST)
ശ്രുതിഹാസന് കൈനിറയെ പ്രൊജക്ടുകളാണ്. വിജയ് നായകനാകുന്ന ഫാന്‍റസി ത്രില്ലര്‍ ‘പുലി’യില്‍ ശ്രുതിയാണ് നായിക. ഈ സിനിമയുടെ ഷൂട്ടിംഗ് കേരളത്തിലെ വനപ്രദേശങ്ങളില്‍ ചിത്രീകരിച്ചുവരികയാണ്. മഹേഷ് ബാബുവിനൊപ്പം ഒരു തെലുങ്കുചിത്രത്തിലേക്കും ശ്രുതി കരാറായിട്ടുണ്ട്.
 
ശിവ സംവിധനം ചെയ്യുന്ന അജിത് ചിത്രത്തില്‍ ശ്രുതി നായികയാകുമെന്നാണ് പുതിയ വിവരം. നഗരപശ്ചാത്തലത്തിലുള്ള ഈ ആക്ഷന്‍ ത്രില്ലറില്‍ ഏറെ സംഘട്ടനരംഗങ്ങളില്‍ ശ്രുതി അഭിനയിക്കുമെന്നും സൂചനയുണ്ട്.
 
അതേസമയം, കാര്‍ത്തിയും നാഗാര്‍ജ്ജുനയും നായകന്‍‌മാരാകുന്ന ബഹുഭാഷാ ചിത്രത്തില്‍ നിന്ന് ശ്രുതിഹാസന്‍ പിന്‍‌മാറി. അജിത് ചിത്രത്തില്‍ നായികയാകുന്നതിനുവേണ്ടിയാണ് കാര്‍ത്തിയുടെ സിനിമയില്‍ നിന്ന് ശ്രുതി പിന്‍‌മാറിയതെന്നാണ് വിവരം.
 
മേയ് മാസത്തിലാണ് അജിത് ചിത്രം ഷൂട്ടിംഗ് തുടങ്ങുന്നത്. കൊല്‍ക്കത്തയിലാണ് ശിവ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പ്ലാന്‍ ചെയ്തിരിക്കുന്നത്. എ എം രത്നമാണ് നിര്‍മ്മാതാവ്. അനിരുദ്ധാണ് സംഗീതം.