സിനിമയില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും നിരവധി ഗോസിപ്പുകളില്‍ ഇടംപിടിച്ച താരം കൂടിയാണ് അജയ് ദേവ്ഗണ്‍. പ്രശസ്ത നടി കജോള്‍ ആണ് അജയ് ദേവ്ഗണിന്റെ ഭാര്യ. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.
1999 ലാണ് അജയ് ദേവ്ഗണ്‍ കജോളിനെ വിവാഹം കഴിച്ചത്. വിവാഹജീവിതം വളരെ സന്തുഷ്ടമായി പോകുന്നതിനിടെയാണ് അജയ് ദേവ്ഗണ്‍ കങ്കണ റണാവത്തുമായി അടുക്കുന്നത്. ഇരുവരും പ്രണയത്തിലായി. കങ്കണയും അജയ് ദേവ്ഗണും ഡേറ്റിങ്ങില്‍ ആണെന്ന് ഗോസിപ്പ് പരന്നു. മുംബൈയില്‍ വച്ച് ഇരുവരും കണ്ടുമുട്ടിയിരുന്നു. ഇക്കാര്യം പിന്നീട് കജോള്‍ അറിഞ്ഞു. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ കജോള്‍ ക്ഷുഭിതയായി. കജോളിനെ ഉപേക്ഷിക്കാന്‍ അജയ് ദേവ്ഗണ്‍ തയ്യാറല്ലായിരുന്നു. കങ്കണയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് കജോള്‍ ആവശ്യപ്പെട്ടു. കങ്കണയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ വിവാഹമോചനം നേടുമെന്ന് കജോള്‍ ഭീഷണിപ്പെടുത്തി. ഒടുവില്‍ അജയ് ദേവ്ഗണ്‍ കങ്കണയുമായുള്ള ബന്ധം ഉപേക്ഷിച്ചു.
കങ്കണയ്ക്ക് ഇത് വലിയ വേദനയായി. വിവാഹിതനായ ഒരാളെ താന്‍ പ്രണയിക്കാന്‍ പാടില്ലായിരുന്നു എന്ന് പിന്നീട് അജയ് ദേവ്ഗണുമായുള്ള ബന്ധത്തെ കുറിച്ച് കങ്കണ പറഞ്ഞു.