അർജന്റീനയ്ക്കും പോർച്ചുഗലിനും പിന്നാലെ സ്പെയിനും പുറത്ത്; റഷ്യ ക്വാർട്ടർ ഫൈനലിൽ

തിങ്കള്‍, 2 ജൂലൈ 2018 (13:01 IST)
ചരിത്രം ആവര്‍ത്തിച്ചു. ആതിഥേയര്‍ക്കു മുന്നില്‍ തോറ്റു തുന്നം പാടി സ്പെയിൻ. ടൈ ബ്രേക്കറില്‍ 4-3 ന് സ്പെയിനെ തകര്‍ത്ത് റഷ്യ ക്വാട്ടര്‍ ഫൈനലിലേക്ക് പ്രവേശിച്ചു. ഇതോടെ ലോകകപ്പിൽ നിന്നും പുറത്താകുന്ന മൂന്നാമത്തെ ടീമായി മാറിയിരിക്കുകയാണ് സ്പെയിൻ. 
 
സ്പെയിനു വേണ്ടി ആന്ദ്രെ ഇനിയെസ്റ്റ, പിക്വെ, ഇഗോ ആസ്പാസ് എന്നിവരാണ് ഗോളടിച്ചത്. റഷ്യയുടെ വിജയത്തിനായി കോപ്പു കൂട്ടിയത് സ്‌മോളോവും ഇഗ്നാസെവിച്ചും ഗോളോവിനും പന്തടിച്ചു. റഷ്യന്‍ താരത്തിന്റെ ഹെഡര്‍ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ സ്‌പെയിന്റെ പ്രതിരോധ താരം ജെറാള്‍ഡ് പിക്വെയുടെ കയ്യില്‍ തട്ടിയതാണ് പെനാല്‍റ്റിയ്ക്ക് വഴിവച്ചത്. കിക്കെടുത്ത ഡയുബയ്ക്ക് പിഴച്ചില്ല.
 
സ്പെയിനു മുന്നേ അർജന്റീന, പോർച്ചുഗൽ എന്നീ ടീമുകളാണ് ലോകകപ്പിൽ നിന്നും പുറത്തായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍