ഇപ്പോൾ നടന്നില്ലെങ്കിൽ ഇനിയത് ഉണ്ടാകില്ല: മെസ്സി

Webdunia
വെള്ളി, 8 ജൂണ്‍ 2018 (09:07 IST)
ഫിഫ ലോകകപ്പ് പടിവാതിലിലെത്തി നില്‍ക്കുകയാണ്. ഫുട്ബോള്‍ ഓര്‍മ്മകളുടെ കൂടാരക്കൂട്ടിലാണ് ഇപ്പോല്‍ ഈ ബ്യൂട്ടിഫുള്‍ ഗെയിമിന്‍റെ ആരാധകര്‍. ഇത്തവണ റഷ്യയില്‍ കപ്പുയര്‍ത്തുന്നത് ആരായിരിക്കും? അർജന്റീനയ്ക്ക് ഇത്തവണയെങ്കിലും കീരീടം സ്വന്തമാക്കാൻ കഴിയുമോ? 
 
ഫൈനലിൽ എത്തുന്നതും കിരീടം ഉയർത്തുന്നതുമാണ് മെസിയുടെ എന്നത്തേയും ആഗ്രഹം. ആ ആഗ്രഹത്തിനു പിന്നാലെയുള്ള ഓട്ടപ്പാച്ചിലിൽ ആണ് സൂപ്പർതാരം മെസി. 2014ലെ മത്സരത്തിൽ ചുണ്ടിനും കപ്പിനുമിടയിൽ അർജന്റീനയ്ക്ക് ജയം നഷ്ടമായി. ഫൈനലും കിരീടവും സ്വപ്നം കണ്ടുകൊണ്ടായിരിക്കും മെസിൽ കളത്തിലിറങ്ങുക.
 
മെസിയുടെ തന്നെ വാക്കുകൾ കടമെടുത്താൽ ‘എന്റെ തലമുറയ്ക്ക് മറ്റൊരു ലോകകപ്പ് കളിക്കാന്‍ അവസരമുണ്ടാകില്ല. അതുകൊണ്ട് ഇത് ജയിക്കണം. അത് ഞങ്ങളുടെ ആവശ്യമാണ്’. മെസിയാണ് അർജന്റീനയുടെ തുറുപ്പുചീട്ട്. രണ്ടു പതിറ്റാണ്ടുനീണ്ട അര്‍ജന്റീനയുടെ കാത്തിരിപ്പിനും വര്‍ഷങ്ങള്‍ നീണ്ട മെസിയുടെ കഠിനാധ്വാനത്തിനും ഇത്തവണ അവസാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. 

അനുബന്ധ വാര്‍ത്തകള്‍

Next Article