ഇത്തവണ വിഷു മേടമാസം രണ്ടാം തിയതി; ഏപ്രില്‍ 15ന് ശബരിമലയില്‍ വിഷുക്കണി ദര്‍ശനം നടത്താം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 11 ഏപ്രില്‍ 2022 (10:56 IST)
ശബരിമല: വിഷു - മേടമാസ പൂജകള്‍ക്കായി ശബരിമല നട കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിക്ക് തുറന്നു. ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുടര്‍ന്ന് ദീപങ്ങള്‍ തെളിച്ചു.
 
എന്നാല്‍ കഴിഞ്ഞ ദിവസം ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്ക് നട തുറന്നു പതിവ് അഭിഷേകവും പൂജകളും നടന്നു. ഏപ്രില്‍ പതിനെട്ടിനാണ് നട അടയ്ക്കുന്നത്. അതുവരെ ഉദയാസ്തമയ പൂജ, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നടക്കും.
 
ഇത്തവണ മേടമാസം രണ്ടാം തീയതി (ഏപ്രില്‍ 15) യാണ് വിഷു, അന്ന് പുലര്‍ച്ചെ വിഷുക്കണി ദര്‍ശനം നടത്താം. പതിനെട്ടാം തീയതി രാത്രി ഹരിവരാസനം പാടി തിരുനട അടയ്ക്കും. കോവിഡ് നിയന്ത്രണങ്ങള്‍ ഒരളവ് പിന്‍വലിച്ചതോടെ ഇവിടെയും ഭക്തരുടെ എന്നതില്‍ അത്തരം നിയന്ത്രണങ്ങള്‍ ഒന്നുമില്ല.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍