ഒമ്പത് ദിവസത്തെ ദേവീ പൂജയാണ് നവരാത്രികാലത്ത് നടക്കുക.നവരാത്രി എന്നത് തന്ത്രവിദ്യാവിധിപ്രകാരം, പ്രപഞ്ചത്തില്‍ സൂക്ഷ്മമായി അന്തര്‍ലീനമായ ഈശ്വരീയമായ ശക്തിവിശേഷങ്ങളെ ബാഹ്യപ്രതലങ്ങള്‍ വരെ ആവാഹിച്ച് ആവിഷ്‌കരിക്കുന്ന ശ്രദ്ധേയമായ ഒരാഘോഷമാണ് .
അധര്‍മ്മത്തിനു മേല്‍ ധര്‍മ്മം നേടിയ വിജയമാണ് നാം ആഘോഷിക്കുന്നതെന്ന് സാമാന്യജനങ്ങള്‍ പറയുന്നു. നവരാത്രിയിലെ ഓരോ ദിവസവും ദേവിയുടെ ഓരോ ഭാവത്തെയാണ് പൂജിക്കുക. എന്നാല്‍ ചിലയിടങ്ങളില്‍ ആദ്യത്തെ മൂന്നു ദിവസം ദുര്‍ഗ്ഗയേയും പിന്നത്തെ മൂന്നു ദിവസം ലക്ഷ്മിയെയും അവസാനത്തെ മൂന്നു ദിവസം സരസ്വതിയെയും പൂജിക്കുന്ന പതിവും ഉണ്ട്.