ശബരിമല ഉത്സവത്തിനു കൊടിയേറി

എ കെ ജെ അയ്യര്‍

വ്യാഴം, 10 മാര്‍ച്ച് 2022 (10:35 IST)
ശബരിമല: ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് കോടിയേറി. കഴിഞ്ഞ ദിവസം രാവിലെ പത്തരയ്ക്കും പതിനൊന്നരയ്ക്കും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കൊടിയേറ്റ് കർമ്മം നിർവഹിച്ചു.

ഉത്സവത്തിനു സഹ കാർമ്മികരായി സന്നിധാനത്തെ മേൽശാന്തി പരമേശ്വരൻ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരി എന്നിവരും പങ്കെടുത്തു. കൊടിയേറ്റ് ചടങ്ങിൽ അയ്യപ്പസ്വാമിയുടെ തിടമ്പേറ്റുന്ന വെളിനല്ലൂർ മണികണ്ഠനും കൊടിമരച്ചുവട്ടിൽ എത്തിയിരുന്നു. കൊടിയേറ്റിനെ തുടർന്ന് ദീപാരാധനയും നടന്നു.

ഇന്ന് ഉത്സവബലി ദർശനം നടക്കും. പതിനേഴാം തീയതി വ്യാഴാഴ്ച പള്ളിവേട്ടയും പതിനെട്ട് വെള്ളിയാഴ്ച പമ്പയിൽ ആറാട്ടും തുടർന്നുള്ള തിരിച്ചെഴുന്നള്ളത്തും നടക്കും. പത്തൊമ്പത് ശനിയാഴ്ച വരെ ഭക്തർക്ക് ദർശനം അനുവദിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍