ദസറയ്ക്ക് എല്ലായിടത്തും രാവണന്റെയും പ്രതിമ കത്തിക്കുമ്പോള്‍ രാവണനെ ആരാധിച്ച് നോയിഡയിലെ ഒരു ഗ്രാമം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 1 ഒക്‌ടോബര്‍ 2025 (21:00 IST)
ഒക്ടോബര്‍ 2 ന് രാജ്യം ഒന്നാകെ രാവണന്റെ വലിയ കോലം കത്തിക്കാന്‍ ഒരുങ്ങുമ്പോള്‍, തികച്ചും വ്യത്യസ്തമായ രീതിയില്‍ ദസറ ആഘോഷിക്കാന്‍ ഒരു ഗ്രാമം തയാറാവുകയാണ്. നോയിഡയിലെ വിദൂര പ്രദേശത്തുള്ള ഇവിടത്തെ നാട്ടുകാര്‍ രാവണന്റെ ജനനം ഇവിടെയാണ് നടന്നതെന്ന് വിശ്വസിക്കുന്നു, അതിനുപുറമെ രാവണനെ പൂര്‍വ്വികനും മഹാ പണ്ഡിതനുമായ മഹാ ബ്രാഹ്മണനായി കണക്കാക്കുന്നു. അദ്ദേഹത്തിന്റെ പ്രതിമ കത്തിക്കുന്നതിനുപകരം അവര്‍ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നു. ഈ പാരമ്പര്യം തലമുറകളായി പിന്തുടരുന്നു. ഇവിടെ ആരെങ്കിലും ഒരു ആഗ്രഹം നടത്തിയാല്‍ അത് ഒരിക്കലും നടക്കാതെ പോകില്ലെന്നാണ് വിശ്വാസം. 
 
നോയിഡയിലെ ബിസ്രാഖ് ഗ്രാമത്തിലുള്ള ശിവമന്ദിര്‍ രാവണ ക്ഷേത്രമായാണ് അറിയപ്പെടുന്നത്. രാവണന്‍ ഇവിടെയാണ് ശിവലിംഗം ആരാധിച്ചിരുന്നത് എന്നും ഒരു വിശ്വാസമുണ്ട്. ബിസ്രാഖ് ഗ്രാമം മുമ്പ് വിശ്വേശര എന്നറിയപ്പെട്ടിരുന്നു. രാവണന്റെ പിതാവിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. ത്രേതായുഗത്തില്‍ ഋഷി വിശ്രവ ഇവിടെ ജനിച്ചുവെന്നും ഒരു ശിവലിംഗം സ്ഥാപിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു. ഗ്രാമവാസികള്‍ പറയുന്നതനുസരിച്ച് രാവണനും ഇതിനെ ആരാധിച്ചിരുന്നു. രാജ്യമെമ്പാടും  ഈ ക്ഷേത്രം വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍