ശബരിമല പൈങ്കുനി ഉത്സവത്തിനു കൊടിയേറി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 10 മാര്‍ച്ച് 2022 (14:07 IST)
ശബരിമല: ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് കോടിയേറി. കഴിഞ്ഞ ദിവസം രാവിലെ പത്തരയ്ക്കും പതിനൊന്നരയ്ക്കും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.
 
ഉത്സവത്തിനു സഹ കാര്‍മ്മികരായി സന്നിധാനത്തെ മേല്‍ശാന്തി പരമേശ്വരന്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി ശംഭു നമ്പൂതിരി എന്നിവരും പങ്കെടുത്തു. കൊടിയേറ്റ് ചടങ്ങില്‍ അയ്യപ്പസ്വാമിയുടെ തിടമ്പേറ്റുന്ന വെളിനല്ലൂര്‍ മണികണ്ഠനും കൊടിമരച്ചുവട്ടില്‍ എത്തിയിരുന്നു. കൊടിയേറ്റിനെ തുടര്‍ന്ന് ദീപാരാധനയും നടന്നു.
 
ഇന്ന് ഉത്സവബലി ദര്‍ശനം നടക്കും. പതിനേഴാം തീയതി വ്യാഴാഴ്ച പള്ളിവേട്ടയും പതിനെട്ട് വെള്ളിയാഴ്ച പമ്പയില്‍ ആറാട്ടും തുടര്‍ന്നുള്ള തിരിച്ചെഴുന്നള്ളത്തും നടക്കും. പത്തൊമ്പത് ശനിയാഴ്ച വരെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍