വടകരപ്പതി ബൂത്തില്‍ നോട്ടയ്ക്ക് ഭൂരിപക്ഷം

Webdunia
വെള്ളി, 16 മെയ് 2014 (14:17 IST)
ആലത്തൂര്‍ മണ്ഡലത്തിലെ വടകരപ്പതി ബൂത്തില്‍ നോട്ടയ്ക്ക് ഭൂരിപക്ഷം. ചിറ്റൂര്‍ നിയമസഭയില്‍ ഉള്‍പ്പെടുന്ന ബൂത്താണ് വടകരപ്പതി. ഇവിടെ ജനങ്ങള്‍ നേരത്തെ തന്നെ നിഷേധവോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.

കുടിവെള്ള പ്രശ്‌നത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുമായി വോട്ടര്‍മാര്‍ ഇവിടെ ഇടഞ്ഞിരുന്നു അതിനാല്‍ പാര്‍ട്ടികള്‍ക്ക് വോട്ടില്ലെന്ന് ജനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ക്ക്‌ രാഷ്‌ട്രീയ പാര്‍ട്ടികളോടുള്ള എതിര്‍പ്പ്‌ വോട്ടായി രേഖപ്പെടുത്താമെന്നതാണ്‌ നോട്ടയുടെ പ്രത്യേകത.

LIVE Kerala Lok Sabha 2014 Election Results
http://elections.webdunia.com/kerala-loksabha-election-results-2014.htm

LIVE Lok Sabha 2014 Election Results
http://elections.webdunia.com/Live-Lok-Sabha-Election-Results-2014-map.htm