ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി ശരിദൂരമെന്ന രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇത് സംബന്ധിച്ച് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് തീരുമാനമെടുത്തത്.
സമുദായത്തെ സഹായിക്കുന്നവരെ തിരിച്ചറിഞ്ഞ് തിരിച്ചു സഹായിക്കും. ഇടത്-വലത് വ്യത്യാസമില്ലാതെ വ്യക്ത്യാധിഷ്ഠിത പിന്തുണ നല്‍കും.
തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെ199 പേര്‍ യോഗത്തില്‍ പങ്കെടുത്തു.