‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യം മുഴങ്ങിയ തെരഞ്ഞെടുപ്പ്

Webdunia
ശനി, 18 ജനുവരി 2014 (19:37 IST)
PRO
‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യത്തോടെയായിരുന്നു എന്‍ഡിഎ ഇലക്ഷനെ 2004ല്‍ നേരിട്ടത്. വിവിധ മാധ്യമങ്ങളിലൂടെ പരസ്യങ്ങളും ധാരാളമായി നല്‍കി.

നാലുഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പ് ഏപ്രില്‍ ഇരുപതിന് ആരംഭിച്ച് മെയ് പത്തിന് അവസാനിച്ചു. 150 സീറ്റുകള്‍ നേടിക്കൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി.

ബിജെപി 111ല്‍ ഒതുങ്ങി. ബിഎസ്പിയും സമാജ് വാദിപാര്‍ടിയും എംഡിഎംകെയും അകത്തുനിന്നും ഇടതുപാര്‍ട്ടികള്‍ പുറത്തു നിന്നും പിന്തുണച്ചതോടെ യു‌പി‌എ അധികാരത്തിലെത്തി.

നരസിംഹറാവു സര്‍ക്കാരിലെ ധനകാര്യമന്ത്രിയായിരുന്ന ഡോ. മന്‍‍മോഹന്‍ സിംഗിന്‍റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍‍ദ്ദേശിക്കപ്പെട്ടപ്പോള്‍ രാജ്യസഭാ സീറ്റ് നല്‍കിക്കൊണ്ട് ഡോ മന്‍‍മോഹന്‍സിംഗിനെ കോണ്‍ഗ്രസ് ഇന്ത്യന്‍ പാര്‍ലമെന്‍റിലെത്തിച്ചു.