ഭക്ഷണം കൊണ്ടുണ്ടാകുന്ന അലര്‍ജിയുടെ ലക്ഷണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 13 ഏപ്രില്‍ 2022 (17:09 IST)
ശ്വസനം, ദഹനം, ത്വക്ക്, ഹൃദയം എന്നിവയൊക്കെ ഭക്ഷണം കൊണ്ടുണ്ടാകുന്ന അലര്‍ജി ബാധിക്കും. ഭക്ഷണം ഉള്ളില്‍ ചെന്ന് മിനിറ്റുകള്‍ക്കുള്ളിലോ ഒരു മണിക്കൂറിനുള്ളിലോ ഇതിന്റെ ലക്ഷണങ്ങള്‍ ആരംഭിക്കും. വയറിളക്കം, ചുമ, തലകറക്കം, ഓക്കാനം, ചൊറിച്ചില്‍, ശ്വാസതടസം, ശ്വസനം നേര്‍ത്തതാകല്‍, വയറുവേദന, വയറ്റിളക്കം, അരുചി, എന്നീ ലക്ഷണങ്ങളാണ് അലര്‍ജിക്ക് ഉണ്ടാകുന്നത്. 
 
കുട്ടികളില്‍ അലര്‍ജിയുണ്ടാകുമ്പോള്‍ ശരീരത്തിലെ പ്രതിരോധ സംവിധാനം ശരിയായി പ്രവര്‍ത്തിക്കില്ല. ചില ഭക്ഷണങ്ങള്‍ ശരീരത്തിലെത്തുമ്പോള്‍ വൈറസോ മറ്റുചില ശത്രുക്കളോ ശരീരത്തില്‍ പ്രവേശിച്ചെന്നുകരുതിയാണ് ശരീരം പ്രതിരോധം തീര്‍ക്കുന്നത്. ഇതാണ് അലര്‍ജിയായിട്ട് കാണുന്നത്. നിലകടല, കശുവണ്ടി പരിപ്പ്, പശുവിന്റെ പാല്‍, മുട്ട, മീന്‍, സോയ, ഗോതമ്പ്, എന്നീ ഭക്ഷണങ്ങള്‍ കുട്ടികളില്‍ അലര്‍ജിയുണ്ടാക്കിയേക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article