സൂര്യയില്‍ ‘കര്‍ണ്ണഭാരം’

Webdunia
PROPRO
സൂര്യപുത്രനായിട്ടും സൂതപുത്രനായി ജീവിക്കേണ്ടി വന്ന കര്‍ണ്ണന്‍റെ കദനഭാരങ്ങളുടെ ആവിഷ്‌കാരമായ സോപാനത്തിന്‍റെ ‘കര്‍ണ്ണഭാരം’ സൂര്യനാടകോത്സവത്തില്‍ ശ്രദ്ധേയമായി.

ഭാസനാടകത്തിന്‌ കാവാലം നല്‌കിയ മനോഹരമായ ദൃശ്യവിഷ്‌കാരം സൂര്യ പ്രേക്ഷകര്‍ക്ക്‌ പുതിയ അനുഭവമായിരുന്നു.

ക്ഷത്രിയകുലജാതനായിട്ടും പെറ്റമ്മയുടെ അഭിമാനം സംരക്ഷിക്കുന്നതിന്‌ വേണ്ടി ഹീനകുലത്തില്‍ ജീവിക്കേണ്ടി വന്ന കര്‍ണന്‍ സ്വന്തം ജീവന്‍ സംരക്ഷിക്കുന്നതിന്‌ വേണ്ടി പിതാവ്‌ സൂര്യന്‍ നല്‌കിയ കവച കുണ്ഡലങ്ങള്‍ ബ്രാഹ്മണ വേഷത്തിലെത്തിയ ദേവേന്ദ്രന്‌ ദാനം നല്‌കുകയാണ്‌.

അമ്മ കുന്തിക്കും സുഹൃത്ത്‌ ദുര്യോദനും നല്‌കിയ വാക്ക്‌ പാലിക്കാനുള്ള ധര്‍മ്മസങ്കടവും ആയോധന വിദ്യ വേണ്ട സമയത്ത്‌ ഉപകാരപ്പെടാതെ പോകുമെന്ന ഗുരുശാപവും ധീരനായ കര്‍ണ്ണന്‍റെ ജീവിത്തിലെ നിര്‍ണായ മൂഹൂര്‍ത്തങ്ങളാണ്‌.

കാവലം സംവിധാനം ചെയ്‌ത നാടകത്തിന്‍റെ ആഹാര്യം ഒരുക്കിയത്‌ അന്തരിച്ച പ്രമുഖ സിനിമ സംവിധായകനായ ജി അരവിന്ദനാണ്‌.

സൂര്യനാടകോത്സവത്തിന്‍റെ ആദ്യ ദിനത്തില്‍ കെ ടി മുഹമ്മദിന്‍റെ ‘ഇത്‌ ഭൂമിയാണ്‌’ അരങ്ങേറി. മലബാറിലെ മുസ്ലിം സമൂദായത്തിനിടെയിലേക്ക്‌ പുരോഗമന ചിന്തകളുടെ കടന്നുവരവായിരുന്നു നാടകത്തിന്‍റെ പ്രമേയം.

അലക്‌സ്‌ വള്ളിക്കുന്നം സംവിധാനം ചെയ്‌ത ചിരിക്കുന്ന കത്തിയും ആദ്യ ദിനത്തില്‍ അരങ്ങേറി.