ഗുരു ഗോപിനാഥ് (ചമ്പക്കുളം ഗോപിനാഥ പിള്ള) ജനന ദിവസം : 1908 ജൂണ്‍ 24 ജന്മസ്ഥലം : ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ അമിച്ചകരിയിലെ ചമ്പക്കുളത്ത്. നക്ഷത്രം : മിഥുനത്തിലെ പൂയ്യം അച്ഛന്‍ : കൈപ്പള്ളി വീട്ടില്‍ ശങ്കരപ്പിള്ള അമ്മ: : പെരുമാനൂര്‍ വീട്ടില്‍ മാധവി അമ്മ പിതാമഹന്‍ : കൊട്ടാരം കഥകളി നടന്‍ ഭീമന്‍ (അമ്മയുടെ അച്ഛന്‍) സഹോദരങ്ങള്‍ : കഥകളി ആചാര്യന്‍ ചമ്പക്കുളം പാച്ചുപിള്ള അടക്കം 6 പേര്‍ ഗുരുനാഥന്‍മാര്‍ : ചമ്പക്കുളം പരമുപിള്ള മാത്തൂര്‍ കുഞ്ഞുപിള്ള പണിക്കര്‍, തകഴി കേശവ പണിക്കര്‍, ഗുരുകുഞ്ചുക്കുറുപ്പ്,കവളപ്പാറ നാരായണന്‍ നായര്‍, ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ള വിദ്യാഭ്യാസം : അഞ്ചാം ക്ളാസ്സ്, പിന്നെ കഥകളി തെക്കന്‍ ചിട്ട 9 കൊല്ലം, കലമണ്ഡലതില്‍ 2 കൊല്ലം വടക്കന്‍ ചിട്ട അരങ്ങേറ്റം : ചമ്പക്കുളത്തെ പടിപ്പുരയ്ക്കല്‍ ക്ഷേത്രം കലാമണ്ഡലത്തിലെ സഹപാഠികള്‍ : ആനന്ദ ശിവറാം , മാധവന്‍ , കേളുനായര്‍ ,കലാമണ്ഡലം കൃഷ്ണന്‍ നായര്‍ സഹനര്‍ത്തകിമാര്‍ : രാഗിണി ദേവി (എസ്തര്‍ ഹെര്‍മാന്‍- പ്രമുഖ നര്‍ത്തകി ഇന്ദ്രാണി റഹ് മാന്‍റെ അമ്മ ), തങ്കമണി വിവാഹം : 1936 ല്‍ ഭാര്യ : കുന്ദംകുളം മങ്ങാട് മുളയ്ക്കല്‍ വീട്ടില്‍ തങ്കമണി. കലാമണ്ഡലം തുടങ്ങിയപ്പോള്‍ അവിടെ മോഹിനിയാട്ടം പഠിക്കാനുണ്ടായിരുന്നത് തങ്കമണി മാത്രമായിരുന്നു.
മരണം: 1987 ഒക്ടോബര്‍ 9 ന് - എറണാകുളത്ത് കേരള ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ ഭാരതകലോത്സവത്തിന്‍റെ അരങ്ങില്‍ അന്ത്യം.(സ്വഛന്ദ മൃത്യു- രാമായണം ബലേയില്‍ ദശരഥന്‍റെ വേഷം അഭിനയിക്കുമ്പോള്‍ അരങ്ങത്ത് തന്നെ മരണം)
പ്രധാന സംഭവങ്ങള്‍
12- ാം വയസില്‍ അരങ്ങേറ്റം തുടങ്ങുകയായിരുന്നു. കഥകളി കാണാന്‍ കൂടെ പോയിരുന്ന കുഞ്ഞായിരുന്ന ഗോപിനാഥിനെ വലിയച്ഛനും ഗുരുകുഞ്ചുക്കുറുപ്പിന്‍റെ മൂത്ത സഹോദരനുമായ ശങ്കരകുറുപ്പ് ഉറക്കത്ത് നിന്ന് വിളിച്ചുണര്‍ത്തി ശിവന്‍റെ വേഷം കെട്ടിച്ച് അരങ്ങിലിരിത്തുകയായിരുന്നു
19- ാം വയസ്സില്‍ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ കാല്‍നടയായി ചെന്നു ദര്‍ശനം നടത്തി. അതില്‍പ്പിന്നെ തികഞ്ഞ ദേവിഭക്തന്‍.
വളളത്തോളിന്‍റെ ക്ഷണമനുസരിച്ച് കഥകളി വടക്കന്‍ചിട്ട പഠിക്കാന്‍ കലാമണ്ഡലത്തിലെത്തി.
23- ാംവയസ്സില്‍ അമേരിക്കന്‍ നര്‍ത്തകിയായ രാഗിണിയോടൊപ്പം നൃത്ത സംഘമുണ്ടാക്കാന്‍ ബോംബെക്കുപോയി. പിന്നീട് ഭാരതപര്യടനം .
ഇതാണ് " കേരളനടനം' എന്ന നൃത്തരൂപം ആവിഷ്ക്കരിക്കാന്‍ ഗുരുഗോപിനാഥിനെ പ്രാപ്തനാക്കിയ കാലഘട്ടം.
മയൂരനൃത്തം അവതരിപ്പിച്ചു. തിരുവിതാംകൂര്‍ മഹാരാജാവില്‍ നിന്നും വീരശൃംഖല
1935 ല്‍ ടാഗോറില്‍ നിന്നും പ്രശംസ
1936 ല്‍ വിവാഹം. കലാമണ്ഡലത്തിലെ ആദ്യത്തെ മോഹിനിയാട്ടം വിദ്യാര്‍ത്ഥിയായിരുന്ന കുന്നംകുളം മങ്ങാട്ടുമുളക്കല്‍ തങ്കമണിയാണ് ഭാര്യ. ഗോപിനാഥ് തങ്കമണി ട്രൂപ്പ് ഇന്ത്യയിലും വിദേശത്തും നൃത്തപരിപാടികള്‍അവതരിപ്പിച്ച് പുരസ്കാരങ്ങളും പ്രശസ്തിയും നേടി.
തിരുവിതാംകൂറിലെ പാലസ് ഡാന്‍സറായി നിയമിതനായി.
1938 ല്‍ ചെന്നൈയില?ത്തി " നടനനികേതന്‍' സ്ഥാപിച്ചു.
മലയാളത്തിലെ മൂന്നാമത്തെ സിനിമയായ പ്രഹ്ളാദനില്‍ ഹിരണ്യകശ്യപുവായി അഭിനയിച്ചു (തങ്കമണിയായിരുന്നു കയാതു).
" ജീവിതനൗക'യില്‍ യേശുക്രിസ്തുവായി അഭിനയിച്ചു. തമിഴ് തെലുങ്ക് സിനിമകളില്‍ നൃത്തപ്രധാനമായ വേഷങ്ങള്‍..
1954 ല്‍ പ്രധാനമന്ത്രി നെഹ്റുവിന്‍റെ ക്ഷണപ്രകാരം റഷ്യയിലേക്കുളള ആദ്യത്തെ ഇന്ത്യന്‍ സാംസ്കാരിക സംഘത്തില്‍ അംഗമായി വിദേശയാത്രകള്‍ നടത്തി.
1959 ല്‍ ദില്ലിയിലെ ഭാരതീയ കലാ കേന്ദ്രത്തിന്‍റെ "രാംലീല'യുടെ ഡയറക്ടറായി. ഇന്നു കാണുന്നമട്ടില്‍ വിവിധ ഭാരതീയ നൃത്തങ്ങളുടെ കഥകളിയും സമന്വയിപ്പിച്ച് രാംലീലക്ക് ശാസ്ത്രീയ അടിത്തറയുണ്ടാക്കി ചിട്ടപ്പെടുത്തിയത് ഗുരുഗോപിനാഥായിരുന്നു.
ദില്ലിയില്‍ കഥകളി കേന്ദ്രം സ്ഥാപിച്ചു.പിന്നീടത് ഇന്‍റര്‍ നാഷണല്‍ കഥകളി സെന്‍ററായി മാറി.
ആയിരത്തോളം വേദികളില്‍ അവതരിപ്പിച്ച രാമായണം ബാലെ സംവിധാനം ചെയ്തു.
1961 ല്‍ എറണാകുളത്ത് "വിശ്വകലാകേന്ദ്രം' സ്ഥാപിച്ചു . 63 ല്‍ അത് തിരുവനന്തപുരത്ത് വട്ടിയൂര്‍കാവിലേക്ക് മാറ്റി.
പ്രധാന സംഭാവനകള്‍
നൃത്തത്തെ ജനകീയമാക്കി
കഥകളിയെ ഇന്ത്യയിലും പുറത്തും അറിയപ്പെടുന്നതാക്കി
കേരളത്തിലും ഇന്ത്യയിലും നൃത്ത തരംഗം ഉണ്ടാക്കി
കഥകളിയെ അടിസ്ഥാനപ്പെടുത്തി ആധുനികകാലത്തിനും തിയേറ്റര്‍ സങ്കല്പത്തിനും ഇണങ്ങുന്ന കേരള നടനം എന്ന പുതിയ നൃത്ത രൂപം ഉണ്ടാക്കി
മികച്ചനര്‍ത്തകന്‍, പ്രതിഭാശാലിയായ നൃത്ത സംവിധായകന്‍, കിടയറ്റ നൃത്താചാര്യന്‍ എന്നിനിലകളില്‍ ഇരുപതാം നൂറ്റാണ്ടിലെ വിസ്മയങ്ങളിലൊന്നായി മാറി
കഥകളിയുടെ പന്ത്രണ്ട് കൊല്ലത്തെ അഭ്യാസക്രമവും പാഠ്യപദ്ധതിയും പരിഷ്കരിച്ച് നവീകരിച്ച് ആറ് കൊല്ലത്തേതാക്കി ചുരുക്കി കേരള നടനം അഭ്യാസക്രമവും സിലബസും തയ്യാറക്കി - ഇതൊരു ചരിത്ര ദൗത്യമാണ്
ഇന്ത്യയിലെ നൃത്തരൂപങ്ങള്‍ കൂട്ടിയിണക്കി ദില്ലിയിലെ പ്രസിദ്ധമായ രാം ലീല പുനസ്സംവിധാനം ചെയ്തു - നൃത്തത്തിലൂടെ ഇന്ത്യയുടെ ആത്മാവ് കണ്ടെത്തുന്ന ഭഗീരഥ പ്രയത്നമായിരുന്നു അത്.
കഥകളി നടനം. അഭിനയ പ്രകാശിക (സംസ്കൃതം / ഇംഗ്ളീ ഷ്) അഭിനയാങ്കുരം, നടന കൈരളി, താളവും നടനവും, എന്‍റെ ജീവിത സ്മരണകള്‍ (ആത്മകഥ) ക്ളാസിക്കല്‍ ഡാന്‍സ് പോസസ് ഓഫ് ഇന്ത്യ (ഇംഗ്ളീഷ്)
1948 : ഗുരു (ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ കോണ്‍ഫറന്‍സ്, ന്യൂഡല്‍ഹി) 1968 : കലാതിലകം (ഗുരുവായൂര്‍ ദേവസ്വം) കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് 1972 : കലാരത്നം (തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്) 1973 : ഫെലോഷിപ്പ് (കേരള സംഗീത നാടക അക്കാദമി) കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് 1977: ഡി ലിറ്റ് (കൊല്‍ക്കത്തയിലെ രബീന്ദ്ര ഭാരതി സര്‍വകലാശാല)
പത്മശ്രീ നിരസിച്ചു.
സ്ഥാനങ്ങള്‍, പദവികള്‍ :
വ ശ്രീചിത്ര നര്‍ത്തകാലയം പ്രിന്‍സിപ്പാള്‍ വ തിരുവിതാംകൂര്‍ രാജ്യത്തെ കൊട്ടാരം നര്‍ത്തകന്‍ വ ദില്ലി കേരള കലാകേന്ദ്രത്തിന്‍റെ പ്രിന്‍സിപ്പാള്‍ വ മദ്രാസ് നടനനികേതനം ഡയറക്ടര്‍ വ ദില്ലി രാംലീലയുടെ സംവിധായകന്‍ വ മദ്രാസ് സംഗീത നാടക അക്കാദമി അംഗം വ കേന്ദ്ര സംഗീത നാടക അക്കാദമി അംഗം വ 1954 ല്‍ ഇന്ത്യയില്‍ നിന്നും സോവിയറ്റ് യൂണിയനിലേക്കു പോയ ആദ്യത്തെ സാംസ്കാരിക പ്രതിനിധിസംഘത്തിലെ അംഗം വ 1961 ല്‍ ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കിയില്‍ നടന്ന ലോക യുവജനോത്സവത്തിലെ ശാസ്ത്രീയ നൃത്തങ്ങളുടെ വിധികര്‍ത്താവ് വ തിരുവനന്തപുരം വിശ്വകലാകേന്ദ്രം സ്ഥാപകന്‍, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കേരള കലാമണ്ഡലം, കുഞ്ചന്‍ സ്മാരകം, കേരള ലളിതകലാ അക്കാദമി, ജവഹര്‍ബാലഭവന്‍, ശ്രീചിത്തിര തിരുനാള്‍ സംഗീത കോളജ് ഉപദേശകസമിതി തുടങ്ങി ഒട്ടേറെ സമിതികളില്‍ അംഗം
നസംവിധാനം ചെയ്ത പ്രധാന നൃത്തങ്ങള്‍
ഗുരു ഗോപിനാഥ് ഏതാണ്ട് 200 നൃത്തങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ചിലതു മാത്ര ചുവടെ കൊടുക്കുന്നു.
1. ഏകാംഗ നൃത്തം
മയൂര നൃത്തം, ശിവതാണ്ഡവം, ഗരുഡ നൃത്തം, നവരസാഭിനയം, വേട നൃത്തം, കാളിയമര്‍ദ്ദനം മാനവജീവിതം, ഭക്തിയും വിഭക്തിയും, നരസിംഹാവതാരം
2. യുഗ്മനൃത്ത ം
ശിവപാര്‍വതി നൃത്തം, രാധാകൃഷ്ണ നൃത്തം, ലക്ഷ്മീനാരായണ നൃത്തം, രതിമന്‍മഥ നൃത്തം