വാചകമേള

Webdunia
ഞായര്‍, 17 മെയ് 2015 (15:51 IST)
കാനായി കുഞ്ഞിരാമന്‍

ബ്രഹ്മചര്യം തെറ്റാണ്. ഓരോ അവയവവും മനുഷ്യനു കൊടുത്തിരിക്കുന്നത് ഉപയോഗിക്കാനാണ്. അതുപയോഗിക്കാന്‍ പാടില്ല എന്നു പറയുന്നത് തെറ്റാണ്. ഏത് ആദര്‍ശവും അനുഷ്ഠാനമായി മാറുമ്പോള്‍ അത് അപകടമാണ്. ഇപ്പോള്‍ ബ്രഹ്മചര്യം അനുഷ്ഠാനം പോലെ ആയി.







ചെറിയാന്‍ ഫിലിപ്പ്

അന്യസംസ്ഥാനങ്ങളില്‍ വിളയുന്ന ഭക്ഷ്യവസ്തുക്കള്‍ ഭുജിക്കുന്ന പരാന്നഭോജികളാണ് കേരളീയര്‍. ഫലഭൂയിഷ്ഠമായ മണ്ണ്, സുലഭമായ മഴ, മിത ശീതോഷ്ണ കാലാവസ്ഥ, ആരോഗ്യമുള്ള ജനങ്ങള്‍ തുടങ്ങിയവയെല്ലാമുണ്ടെങ്കിലും കേരളീയര്‍ക്ക് സ്വന്തം കാലില്‍ നടുവുയര്‍ത്തി ശിരസ്സുയര്‍ത്തി നില്‍ക്കാന്‍ കെല്‍പ്പില്ല.







ആഷിക് അബു

രാഷ്ട്രീയം ജീവിതത്തെ കുറിച്ച് കുറിച്ചു ചില തിരിച്ചറിവുകള്‍ തരും. അതിലേക്ക് നീങ്ങാന്‍ ഒരു ഘട്ടത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നീട് അതില്‍ നിന്ന് തിരിച്ചുപോകാന്‍ കഴിയില്ല. രാഷ്ട്രീയമില്ലാതെ ജീവിതമില്ല.









പിണറായി വിജയന്‍

മലയാളിയുടെ വികസമോഹങ്ങളുടെ മറവില്‍ 6000 കോടി രൂപ വിലവരുന്ന ഭൂമി അദാനി ഗ്രൂപ്പിന് കൈമാറ്റം ചെയ്യുന്ന കൂറ്റന്‍ അഴിമതിയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ നടപ്പാക്കുന്നത്. 2400 കോടി രൂപയാണ് വിഴിഞ്ഞം പദ്ധതിയുടെ ആകെ ചെലവ് കണക്കാക്കുന്നത്. അതില്‍ 1600 കോടി പൊതുമേഖലാ ധന സ്ഥാപങ്ങളില്‍നിന്ന് വായ്പ എടുക്കാവുന്നതേയുള്ളു. ബാക്കി 800 കോടിയാണ് സമാഹരിക്കേണ്ടത്. അതിനുപകരമാണ് 6000 കോടി രൂപയുടെ ഭൂമി അദാനിക്ക് നല്‍കുന്നത്. ഇത് വന്‍ ഗൂഢാലോചയുടെ ഭാഗമാണ്.



അല്‍ഫോന്‍സ് പുത്രന്‍

പ്രേമം എന്ന ചലച്ചിത്രതിന്ടെ ചിത്രസംയോജനം മിനിഞാനോടെ ഏതാണ്ട് ഒരു നിലയിലായി. ഈ പടതിന്ടെ നീളം 2 മനികൂറും 45 മിനിറ്റുകലുമാണ്. കാണികളുടെ ശ്രദ്ധയ്ക്ക്‌ . ചെറുതും വെല്തുമായി 17 പുതുമുഖങ്ങള് ഈ പടത്തിലുണ്ട്. അതല്ലാതെ വയറു നറച്ചു പാട്ടുണ്ട് പടത്തില്...പിന്ന 2 ചെറിയ തല്ലും. പ്രേമത്തില്‍ പ്രേമവും കൊറച്ചു തമാശയും മാത്രെമേ ഉണ്ടാവു...യുദ്ധം പ്രതീക്ഷിച്ചു ആരും ആ വഴി വരരുത്.