പുകച്ചു തള്ളുന്ന സ്ത്രീകള്‍ ഇന്ത്യയില്‍ കൂടുന്നു!

Webdunia
തിങ്കള്‍, 2 ജൂണ്‍ 2014 (12:14 IST)
പുരുഷന്മാരേക്കാള്‍ ഇന്ത്യയില്‍ പുകവലി കൂടുതല്‍ സ്ത്രീകള്‍ക്കാണെന്ന് പഠ റിപ്പോര്‍ട്ട്. ബ്രിട്ടീഷ്‌ മെഡിക്കല്‍ ജര്‍ണലും ജര്‍ണല്‍ ഓഫ്‌ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനും ചേര്‍ന്ന്‌ പുകവലി നിയന്ത്രണ പരിപാടികള്‍ ആസൂത്രണം ചെയ്‌ത വിവിധ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ്‌ ഈ വിവരമുള്ളത്‌.

പുരുഷന്മാര്‍ക്കിടയില്‍ 33.8 ശതമാനം 1980 ലും 2012 ല്‍ 23 ശതമാനവും കുറഞ്ഞപ്പോള്‍ സ്‌ത്രീകള്‍ക്കിടയില്‍ ഇത്‌ 3 ശതമാനവും 3.2 ശതമാനവും കൂടി. 187 രാജ്യങ്ങളിലെ പുകവലി വിരുദ്ധ പരിപാടികളാണ്‌ അവലോകനം ചെയ്‌തത്‌.

പുകവലി വിരുദ്ധ ബോധവല്‍ക്കരണം പുരുഷന്മാരില്‍ പുകവലി കുറച്ചെങ്കില്‍ സ്ത്രീകളില്‍ ബോധവല്‍ക്കരണാം കാര്യമായി ഏശിയിട്ടില്ല. സ്‌ത്രീകളുടെ പുകവലി പഠനം നടത്തിയ കാലയളവില്‍ 5.3 ദശലക്ഷത്തില്‍ നിന്നും 12.2 ദശലക്ഷമായി ഉയര്‍ന്നു.

അതേസമയം സിഗററ്റ്‌വലിയുടെ ദിവസം ശരാശരി 11.6 എന്നതില്‍ നിന്നും 8.6 ലേക്ക്‌ കുറഞ്ഞിട്ടുണ്ടെങ്കിലും പുകവലിക്കാരുടെ എണ്ണം 110.2 ദശലക്ഷമായി ഉയര്‍ന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പുകയില ഉപയോഗിക്കുന്ന 42 ശതമാനം പുരുഷന്മാരിലും 18.3 ശതമാനം സ്‌ത്രീകളിലും പുകയില കാന്‍സര്‍ ഉണ്ടാക്കുന്നുണ്ടെന്നും പഠനം കണ്ടെത്തി. നികുതി വര്‍ദ്ധിപ്പിക്കുന്നതിന്‌ പകരം ശക്‌തമായ പുകയില വിരുദ്ധ നിയമങ്ങളാണ്‌ വേണ്ടതെന്നാണ്‌ വിദഗ്‌ദ്ധരുടെ അഭിപ്രായം.