റഷ്യ മിക്കവാറും പട്ടിണി കിടക്കേണ്ടി വരും...!

Webdunia
വെള്ളി, 22 ഓഗസ്റ്റ് 2014 (14:30 IST)
റഷ്യക്കാര്‍ക്ക് ഇത് പട്ടിണിയുടെ കാലമാണെന്ന് തോന്നുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തിന് ചുട്ട മറുപടി നല്‍കാന്‍ അവരുടെ ഭക്ഷ്യ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തിയതാണ് റഷ്യയെ പട്ടിണിയിലേക്ക് തള്ളിവിടാന്‍ കാരണമാകുന്നത്.

മലേഷ്യന്‍ യാത്രാവിമാനം മിസൈല്‍ അയച്ചുവീഴ്ത്തിയ യുക്രെയ്ന്‍ വിമതര്‍ക്കു റഷ്യ നല്‍കുന്ന പിന്തുണയുടെ പേരിലാണ് പാശ്ചാത്യ രാജ്യങ്ങളും റഷ്യയുമായി കൊമ്പുകോര്‍ത്തത്. തുടര്‍ന്ന് റഷ്യയ്‌ക്കെതിരെ പാശ്ചാത്യരാജ്യങ്ങള്‍ ഓരോന്നായി ഉപരോധവുമായി രംഗത്തെത്തി. ഇതിനു തിരിച്ചടിയെന്ന നിലയിലാണ് പാശ്ചാത്യഭക്ഷണ ഇറക്കുമതിക്ക് റഷ്യയും വിലക്ക് ഏര്‍പെടുത്തിയത്.

എന്നാല്‍ നീണ്ട ശൈത്യകാലമുള്ള റഷ്യയില്‍ മാസഭക്ഷണമില്ലാതെ ആളുകള്‍ തൃപ്തരാകുകയില്ല. കൂടാതെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്ന മാസവും ഇറക്കുമതി വിലക്കൊടെ നിലച്ചതൊടെ പച്ചക്കറി ശീലിച്ചു തുടങ്ങിയ റഷ്യക്കാര്‍ ഇപ്പൊള്‍ അതും മടുത്തിരിക്കുകയാണ്.

ഭക്ഷ്യ ദൗര്‍ലഭ്യം പരിഹരിക്കണമെങ്കില്‍ കര്‍ഷകര്‍ക്ക് ദശലക്ഷക്കണക്കിന് പണം സബ്‌സിഡിയായി നല്‍കി ഉത്പാദനം വര്‍ധിപ്പിക്കേണ്ടിവരുമെന്ന് റഷ്യയുടെ കൃഷിമന്ത്രി നൊകാലിയ ഫ്യോദോറോവ് പറഞ്ഞു. എന്നാല്‍ ജനരോഷം ഉയരാതിരിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്.