കനത്ത ബോംബ് ആക്രമണം, ഗാസയിൽ നിന്നും പലായനം ചെയ്തത് 4.3 ലക്ഷം പേരെന്ന് യു എൻ

വെള്ളി, 13 ഒക്‌ടോബര്‍ 2023 (14:01 IST)
ഹമാസിന്റെ ആക്രമണത്തിന് ഇസ്രായേല്‍ നല്‍കിയ തിരിച്ചടിയുടെ ഫലമായി ഗാസയില്‍ നിന്നും പലായനം ചെയ്തത് 4.3 ലക്ഷത്തിലധികം പേരെന്ന് ഐക്യരാഷ്ട്ര സംഘടന. യു എന്‍ ഓഫീസര്‍ ഫോര്‍ കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സാണ് കണക്ക് പുറത്തുവിട്ടത്. കരയില്‍ നിന്നും കടലില്‍ നിന്നും ആകാശത്തില്‍ നിന്നും ഇസ്രായേല്‍ ഇടതടവില്ലാതെ ബോംബ് ആക്രമണം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിലും ആള്‍ താമസമുള്ള കെട്ടിടങ്ങള്‍ക്ക് നേരെ അക്രമണം നടന്നു.
 
യു എന്‍ റിലീസ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സി ഏര്‍പ്പെടുത്തിയ സ്‌കൂളുകളില്‍ 2,70,000 പേര്‍ അഭയം തേടി. 2,70,000 പേര്‍ പലസ്തീന്‍ ഭരണകൂടം നടത്തുന്ന സ്‌കൂളുകളിലേക്കും മാറിയിട്ടുണ്ട്. 1,5000 പേരാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മറ്റ് പൊതു ദുരിതാശ്വാസസൗകര്യങ്ങള്‍ക്ക് കീഴിലുള്ളത്. 753 കെട്ടിടങ്ങള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് യു എന്‍ കണക്ക്. ഇതില്‍ 2,835 ഹൗസിങ്ങ് യൂണിറ്റുകള്‍ തകര്‍ക്കപ്പെട്ടുവെന്ന് ഒസിഎച്ച്എ വ്യക്തമാക്കി. 1,800 ലേറെ വാസസ്ഥലങ്ങള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് മാറ്റാന്‍ കഴിയാത്തവിധം തകര്‍ന്നവയാണ്. അതേസമയം 11 ലക്ഷം പേരോടാണ് ഗാസയില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് അപ്രായോഗികമാണെന്നും ഇസ്രായേല്‍ നിര്‍ദേശം പിന്‍വലിക്കണമെന്നും യു എന്‍ ആവശ്യപ്പെട്ടു. വടക്കന്‍ ഗാസയില്‍ നിന്നും തെക്കന്‍ ഗാസയിലേക്ക് മാറണമെന്നാണ് ഇസ്രായേല്‍ നിര്‍ദേശം. എന്നല ഇത് സാഹചര്യത്തെ കൂടുതല്‍ മോശമാക്കുമെന്ന് യുഎന്‍ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍