ആക്രമണങ്ങള്‍ക്കായി ഭീകരസംഘടനകള്‍ പുത്തന്‍ രീതികള്‍ അവലംബിക്കുന്നത് സുരക്ഷാവിഭാഗത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇന്ത്യക്ക് ഒട്ടും സുപരിചിതമല്ലാത്ത ‘സ്റ്റിക്കി ബോംബ്’ ആണ് ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിയുടെ വാഹനം തകര്‍ക്കാന്‍ ഭീകരര്‍ ഉപയോഗിച്ചത് എന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.
അത്യന്തം മാരകമായ ഈ ആക്രമണരീതിയുടെ ഉത്തരവാദിത്വം ഏതെങ്കിലും വിദേശസംഘടനകള്‍ക്കായിരിക്കാം എന്നാണ് ഇപ്പോള്‍ ഉടലെടുക്കുന്ന സംശയം. കാന്തത്തിലോ ഒട്ടിപ്പിടിക്കുന്ന മറ്റേതെങ്കിലും വസ്തുവിലോ ആണ് ഇത്തരം സ്ഫോടകവസ്തു ഘടിപ്പിക്കുന്നത്. തുടര്‍ന്ന് വാഹനങ്ങളുടെ ഇന്ധന ടാങ്കിനടുത്തായി ഇത് ‘ഒട്ടിച്ചു’ വയ്ക്കും. റിമോട്ട് ഉപയോഗിച്ചാണ് സ്ഫോടനം നടത്തുന്നത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് തന്നെ ഇത്തരം ബോംബുകള്‍ ഉപയോഗിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇറാനിലും ഇറാക്കിലുമാണ് ഇപ്പോള്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നത്.