വിശ്വസിച്ചാലും ഇല്ലെങ്കിലും- വളരുന്ന നന്ദിയുടെ പ്രതിമയും പറക്കുന്ന കല്ലുമുണ്ട് ഇവിടെ

Webdunia
ഞായര്‍, 4 ഓഗസ്റ്റ് 2013 (16:23 IST)
അത്ഭുതങ്ങളുടെ നാടാണ് ഇന്ത്യ. പ്രകൃതി സൃഷ്ടിച്ച അത്ഭുതങ്ങളെപ്പോലെ തന്നെ ആര്‍ക്കും പിടിതരാത്ത ചില അത്ഭുതങ്ങളും ഇവിടെയുണ്ട്. അവയില്‍ ചിലത് ഇവിടെ പരിചയപ്പെടുത്തുന്നു..
PRO


ആന്ധ്രായിലെ പ്രശസ്തമായ ശിവക്ഷേത്രമാണ് ശ്രീ യാഗന്തി ഉമാ മഹേശ്വര ക്ഷേത്രം. ക്ഷേത്രമുറ്റത്തെ ശിവവാഹനമായ നന്ദിയുടെ കല്‍‌പ്രതിമയാണ് അത്ഭുതം. ഈ കല്‍പ്രതിമയാണ്. അനിയന്ത്രിതമായി വളര്‍ന്നുകൊണ്ടിരിക്കുന്നതായി പറയുന്നത്.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തില്‍ ഈ നന്ദിയുടെ പ്രതിമ 20 വര്‍ഷം കൊണ്ട് ഒരിഞ്ചോളം വളര്‍ന്നതായി കണ്ടെത്തിയിരുന്നത്.

നന്ദിയുടെ വളര്‍ച്ച തടസപ്പെടാതിരിക്കാന്‍ ക്ഷേത്രത്തിലെ ഒരു കല്‍തൂണ്‍ അധികൃതര്‍ എടുത്തുമാറ്റി. ഈ വളര്‍ച്ചയ്ക്കു അനേകം വിശദീകരണം പറയുന്നുണ്ടെങ്കിലും കൃത്യമായ വിശദീകരണം ആരും നല്‍കിയിട്ടില്ല.

കരിന്തേളുകള്‍ കാവല്‍ നില്‍ക്കുന്ന ദര്‍ഗ- അടുത്ത പേജ്

PRO
ഉത്തര്‍പ്രദേശിലെ അമ്രോഹ പ്രശസ്തമായിരിക്കുന്നത് അവിടുത്തെ ഷര്‍ഫുദ്ദീന്ന് ഷാ വിലായതിന്റെ ദര്‍ഗയുടെ സാന്നിധ്യത്തിലാണ്. ഈ ദര്‍ഗയിലെത്തിയാല്‍ കുറേ കാവല്‍ക്കാരെ നമുക്ക് കാണാം. കടുത്ത വിഷം വമിക്കുന്ന കരിന്തേളുകളാണ് ഈ കാവല്‍ക്കാര്‍.

ഇവ ഈ പരിസരത്ത് നിര്‍ബാധം വിഹരിക്കുന്ന ഈ തേളുകള്‍ ആരെയും ഉപദ്രവിച്ചിട്ടില്ല. പലരും ഇവയെ കയ്യിലെടുക്കാറുമുണ്ട്. പക്ഷേ ഇവയെ ചിലര്‍ വീട്ടിലേക്ക് കൊണ്ടു പോകാറുണ്ട്. വീട്ടിലെത്തിയാല്‍ ഇവയുടെ സ്വഭാവം മാറും ഇവ വിഷം കുത്താന്‍ തുടങ്ങുകയും ചെയ്യും.

ഗുരുത്വാകര്‍ഷണത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്ന കല്ല്- അടുത്ത പേജ്


PRO
പൂനെയില്‍ ഖേദ് ശിവപുര്‍ എന്ന സ്ഥലത്ത് പ്രശസ്തമായ ഒരു ദര്‍ഗയുണ്ട്. കമാരലി ദര്‍വേഷ് എന്ന വിശുദ്ധന്റെ പേരിലാണ് ഈ ദര്‍ഗ സ്ഥിതി ചെയ്യുന്നത്.

ഇവിടുത്തെ ഒരു മാന്ത്രിക കല്ലാണ് അത്ഭുതപ്പെടുത്തുന്നത്. 170 കിലോയോളം ഭാരമുള്ള ഈ കല്ല് ചിലര്‍ ചേര്‍ന്ന ചൂണ്ട് വിരലുപയോഗിച്ച് ഉയര്‍ത്തുകയും അന്തരീക്ഷത്തിലേക്ക് തെറിപ്പിക്കുകയും ചെയ്യും. ഈ കല്ല് അന്തരീക്ഷത്തില്‍ കുറച്ച് നിശ്ചലമായി നിന്നശേഷം മാത്രമാണ് നിലത്ത് പതിക്കുന്നത്.

17 തവണ പൊളിച്ചിട്ടും മാറ്റമില്ലാതെ ഒരു ക്ഷേത്രം- അടുത്ത പേജ്

ഗുജറാത്ത് സോമനാഥ് ക്ഷേത്രം
PRO
ഗുജറാത്തിലെ പ്രശസ്തമായ ശിവക്ഷേത്രങ്ങളിലൊന്നാണ് സോമനാഥ ക്ഷേത്രം 17 തവണയാണ് ഈ ക്ഷേത്രം പൊളിച്ചത്. ഓരോ തവണയും ഇത് വീണ്ടും നിര്‍മ്മിച്ചു. മുന്‍പുണ്ടായിരുന്നതില്‍ നിന്നും കടുകിട വ്യതാസമില്ലാതെ.