വിശ്വാസവും അന്ധവിശ്വാസവും മിത്തുകളും ഒക്കെ കൂടിച്ചേര്‍ന്ന ഒരു സംസ്കാരമാണ് ഭാരതത്തിന്‍റേത്. അതുകൊണ്ടു തന്നെ അത്ഭുതപ്രവൃത്തികള്‍ക്കും ആള്‍ ദൈവങ്ങള്‍ക്കും ഇവിടെ പഞ്ഞമില്ല.
ദുഷ്ടശക്തികളെയും ശിഷ്ട ശക്തികളെയും ഒരേ സ്ഥാനം കൊടുത്ത് ആരാധിക്കുന്നതും നമുക്ക് കാണാനാവും. ഒരളവോളം വരെ അപകടകരമാവുന്ന ആചാരങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
അവയെപ്പറ്റി വിവരിക്കുകയാണ് ഇവിടെ.ആരുടെയും വിശ്വാസത്തെ ഹനിക്കാനല്ല.വിചിത്രങ്ങളായ ആചാരങ്ങളും മറ്റും നിറഞ്ഞ ഇത്തരത്തിലൊരു ലോകവും ഇവിടെ ഉണ്ടായിരുന്നെന്ന് മനസിലാക്കാന്‍.
ആത്മാവിനെ വണങ്ങാന്‍ ട്രെയിനുകള്‍ പോലും ഒരുകാലത്ത് നിര്‍ത്തിയിരുന്നു?
PRO
ഇപ്പോഴും ആയിരങ്ങളുടെ മനസ്സില്‍ ജീവിച്ചിരിക്കുന്ന ഒരു ഇതിഹാസത്തെ കുറിച്ചാണ് ഞങ്ങള്‍ ഇത്തവണത്തെ വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയില്‍ പറയുന്നത്. മധ്യപ്രദേശിലെ മൌ എന്ന പ്രദേശത്തുള്ളവരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ‘താന്ത്യാ ഭീല്‍’ എന്ന ഇതിഹാസം.
ധനാഡ്യരുടെ കണ്ണിലെ കരടും പാവങ്ങള്‍ക്ക് ദൈവ തുല്യനുമായിരുന്ന കായംകുളം കൊച്ചുണ്ണി എന്ന കള്ളന്‍ ഇതിഹാസമായി മാറിയ കഥ നമുക്കെല്ലാം അറിയാമല്ലോ. അതേപോലെ ബ്രിട്ടീഷുകാരുടെ തലവേദനയായിരുന്നു താന്ത്യാ ഭീല്‍ എന്നയാള്‍.
‘ഇന്ത്യന്‍ റോബിന്‍ ഹുഡ്’ എന്നറിയപ്പെട്ടിരുന്ന താന്ത്യ ബ്രിട്ടീഷ് സേനയ്ക്ക് തീരാ തലവേദനയായിരുന്നു സൃഷ്ടിച്ചത്. ജാല്‍ഗാവ് (സത്‌പുര) മുതല്‍ മൌ (മാള്‍വ) വരെ താന്ത്യയുടെ പ്രശസ്തി പരന്നു. ഈ പ്രദേശത്തുള്ളവര്‍ ആ ഇതിഹാസത്തിനെ ആരാധിക്കുകയും ചെയ്തു.
താന്ത്യ ബ്രിട്ടീഷുകാരെ കൊള്ളയടിച്ചു. കൊള്ളയടിച്ചു കിട്ടിയ സമ്പത്ത് ഇന്ത്യയിലെ പാവപ്പെട്ട ഗോത്രവര്‍ഗക്കാര്‍ക്ക് വീതിച്ചു നല്‍കി. സഹികെട്ട ബ്രിട്ടീഷുകാര്‍ താന്ത്യയെ പിടികൂടുന്നവര്‍ക്ക് സമ്മാനത്തുക പ്രഖ്യാപിക്കുകപോലും ചെയ്തു. എന്നാലവര്‍ക്ക് താന്ത്യയെ പിടികൂടാന്‍ കഴിഞ്ഞില്ല. അവസാനം, ‘പാതല്‍പാനി’ എന്ന വെള്ളച്ചാട്ടത്തിനു സമീപമുള്ള റയില്‍വെ ട്രാക്കില്‍ വച്ച് നടന്ന ഒരു ഒരു ഏറ്റുമുട്ടലില്‍ താന്ത്യ കൊല്ലപ്പെട്ടു.
നിര്‍ത്താതെ പോകുന്ന ട്രെയിനുകള്‍ അപകടത്തില്‍പ്പെടും?- അടുത്ത പേജ്
നിര്‍ത്താതെ പോകുന്ന ട്രെയിനുകള്‍ അപകടത്തില്‍പ്പെടും?
PRO
താന്ത്യയുടെ ആത്മാവ് ഇപ്പോഴും ഇവിടെയുണ്ടെന്നാണ് ആളുകളുടെ വിശ്വാസം. താന്ത്യയുടെ മരണത്തിനു ശേഷം ഈ ഭാഗത്തെ റയില്‍വെ ട്രാക്കില്‍ അപകടങ്ങളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വന്നു.
അപകടങ്ങളും താന്ത്യയുടെ മരണവുമായി ബന്ധപ്പെടുത്തി ചിന്തിച്ചു തുടങ്ങാന്‍ ആളുകള്‍ അധികം സമയമയമെടുത്തില്ല. അവര്‍ ട്രാക്കിന് സമീപം താന്ത്യയ്ക്ക് വേണ്ടി ഒരി ക്ഷേത്രം നിര്‍മ്മിച്ചു. അതിനുശേഷം ഇവിടം കടന്നു പോവുന്ന ഓരോ ട്രെയിനും താന്ത്യയ്ക്ക് ആദരാഞ്ജലി നല്‍കാന്‍ ഇവിടെ നിര്‍ത്തുന്നു.
എന്നാല്‍ റയില്‍വെ അധികൃതര്‍ക്ക് നല്‍കാനുള്ളത് മറ്റൊരു വിശദീകരണമാണ്. പാതല്‍പാനിയില്‍ നിന്ന് കാലാകുണ്ഡിലേക്കുള്ളത് അപകടം നിറഞ്ഞതും കുത്തനെയുള്ളതുമായ പാതയായതിനാല്‍ ഇവിടത്തെ റയില്‍വെ ട്രാക്കില്‍ ബ്രേക്ക് പരിശോധന നടത്തുന്നത് സാധാരണയാണ്. ഈ സമയത്ത് അടുത്ത് തന്നെയുള്ള താന്ത്യയുടെ ക്ഷേത്രത്തിലേക്ക് നോക്കി എല്ലാവരും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
വ്യാഖ്യാനങ്ങള്‍ പലതാണ്. പക്ഷേ ഇതുവഴി കടന്ന് പോവുന്ന എല്ലാ ട്രെയിനുകളും ഇവിടെ നിര്‍ത്തുകയും ഡ്രൈവര്‍മാര്‍ ക്ഷേത്രത്തിലേക്ക് നോക്കി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇത് ഇതുവഴി യാത്രചെയ്തിട്ടുള്ള എല്ലാവര്‍ക്കും നേരിട്ടറിയുകയും ചെയ്യാം. നിര്‍ത്താതെ പോവുന്ന ട്രെയിനുകള്‍ക്ക് അപകടം ഉണ്ടാവുമെന്നാണ് ഇവിടെയുള്ളവര്‍ വിശ്വസിക്കുന്നത്.
രൂപം മാറാന്‍ കഴിവുള്ള പന്ത്രണ്ടടി സര്‍പ്പം വസിക്കുന്ന ക്ഷേത്രം- അടുത്ത പേജ്
രൂപം മാറാന്‍ കഴിവുള്ള പന്ത്രണ്ടടി സര്‍പ്പം വസിക്കുന്ന ക്ഷേത്രം
PRO
മാള്‍വ പ്രദേശത്ത് ഗന്ധര്‍വ സെന്‍ മഹാരാജാവിന്‍റെ ഗന്ധര്‍വപുരി എന്ന സാമ്രാജ്യത്തിലെ ക്ഷേത്രത്തെ കുറിച്ചാണ് അടുത്ത വിശ്വാസം. പ്രസിദ്ധനായ വിക്രമാദിത്യ മഹാരാജാവിന്‍റെ പിതാവാണ് ഗന്ധര്‍വ സെന്‍ എന്ന് ഇവര്‍ വിശ്വസിക്കുന്നു.
ഗന്ധര്‍വപുരി ക്ഷേത്രത്തിന്‍റെ താഴികക്കുടത്തിനു താഴെ രൂപം മാറാന്‍ കഴിവുള്ള ഒരു സര്‍പ്പം വസിക്കുന്നു എന്നാണ് വിശ്വാസം. എല്ലാരാത്രിയിലും ഈ സര്‍പ്പത്തിനു ചുറ്റും എലികള്‍ പ്രദക്ഷിണം വച്ച് അതിനെ ആരാധിക്കാറുണ്ടെന്നും ഇവിടെയുള്ളവര്‍ വിശ്വസിക്കുന്നു. ഇവിടെയുള്ള രൂപം മാറാന്‍ കഴിവുള്ള സര്‍പ്പമാണ് ക്ഷേത്രത്തെ സംരക്ഷിക്കുന്നത് എന്നാണ് പണ്ടുമുതല്‍ക്കേ ഉള്ള വിശ്വാസം.
നാളിതുവരെയായും ആരും തന്നെ ഈ സംഭവം നേരില്‍ കണ്ടിട്ടില്ല. എന്നാല്‍, ദിവസവും രാവിലെ സര്‍പ്പത്തിന്‍റെ വിസര്‍ജ്ജ്യത്തിനു ചുറ്റും എലികളുടെ വിസര്‍ജ്ജ്യം കാണാന്‍ സാധിക്കുകയും ചെയ്യും! ഈ സ്ഥലം ഗ്രാമീണര്‍ ദിവസവുംവൃത്തിയാക്കാറുണ്ടെങ്കിലും രാവിലെ ഇതേകാഴ്ച തന്നെയാവും കാത്തിരിക്കുക.
ആയിരക്കണക്കിന് വര്‍ഷത്തെ കഥകള്‍ കുടിയിരിക്കുന്നു ഇവിടെ- അടുത്ത പേജ്
ആയിരകക്കണക്കിന് വര്‍ഷത്തെ കഥകള്‍ കുടിയിരിക്കുന്നു ഇവിടെ
PRO
ഗന്ധര്‍വ ഭില്‍ എന്നുകൂടി അറിയപ്പെടുന്ന ഗന്ധര്‍വ സെന്നിന്‍റെ പ്രതിമയും ഈ ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്നു. ഈ ക്ഷേത്രത്തെ കുറിച്ച് നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്. ഈ ക്ഷേത്രം എട്ട് വിഭാഗങ്ങളായി തിരിച്ചിരുന്നു എന്നും രാജാവിന്‍റെ പ്രതിമ മധ്യഭാഗത്ത് ആണ് പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നും സ്ഥലവാസികള്‍ പറയുന്നു. കാലത്തിന്‍റെ കുത്തൊഴുക്കില്‍ ക്ഷേത്രത്തിന്‍റെ ഇപ്പോള്‍ കാണുന്ന പ്രധാന ഭാഗമൊഴികെ പല ഭാഗങ്ങളും നശിച്ചു എന്നും ഇവിടെയുള്ളവര്‍ പറയുന്നു.
ഈ ക്ഷേത്രത്തില്‍ സര്‍പ്പങ്ങള്‍ വസിക്കുന്ന ഒരു ചിതല്‍ പുറ്റ് ഉണ്ടെന്നാണ് വിശ്വാസം. ക്ഷേത്രവും പരിസരവും പാമ്പുകളുടെ വിഹാരരംഗമായിരുന്നെന്ന് ഇവിടുത്തുകാര്‍ പറയുന്നു . എന്നാല്‍, പാമ്പുകളുടെ വിഹാര കേന്ദ്രമായിരുന്നിട്ടു കൂടി ഇവിടെ ഇത്രയധികം എലികളുടെ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല.
സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള സര്‍പ്പത്തിന് 12 അടി നീളമുണ്ടെന്നാണ് വിശ്വാസം. രമേശ് ചന്ദ്ര ഝീലാജി എന്ന ഗ്രാമീണന്‍ ഈ സര്‍പ്പത്തെ കണ്ടിട്ടുണ്ട് എന്നും ഇവര്‍ അവകാശപ്പെടുന്നു. സോമാവതി നദിയും ഈ ക്ഷേത്രത്തെ പ്രദക്ഷിണം വയ്ക്കുന്നു എന്ന് ഗ്രാമത്തലവന്‍ വിജയ്സിംഗ് ചൌഹാന്‍ ഞങ്ങളോട് പറഞ്ഞു. ക്ഷേത്രത്തെ ചുറ്റിയുള്ള കഥകള്‍ക്കെല്ലാം ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും വിജയ്സിംഗ് പറഞ്ഞു. ഈ ക്ഷേത്രത്തിന്‍റെ അകത്ത് എത്തിയാല്‍ എല്ലാ ദു:ഖങ്ങള്‍ക്കും ശമനമുണ്ടാവുമെന്നാണ് ഭക്തരുടെ വിശ്വാസം.
അസുരനെ ക്ഷേത്രത്തില്‍ കുടിയിരുത്തി കുലദൈവമായി ആരാധിക്കുക! -അടുത്ത പേജ്
സാധാരണഗതിയില്‍ വിശ്വസിക്കാന്‍ പ്രയാസമുള്ള ഇക്കാര്യത്തെ കുറിച്ചാണ് വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയിലൂടെ ഞങ്ങള്‍ വിവരിക്കുന്നത്. മഹാരാഷ്ട്രയിലെ നന്ദൂര്‍ നിംബദൈത്യ എന്ന ഗ്രാമമായിരുന്നു വിചിത്രമായ ഈ ആരാധനയുടെ വേദി.
ഈ ഗ്രാമത്തില്‍ നില നിന്നിരുന്ന മറ്റൊരു പ്രത്യേകതയും വിചിത്രമായി തോന്നിയേക്കാം. ഇവിടെ ഹനുമാന്‍ എന്ന പേരുപോലും ആരും ഉച്ചരിക്കില്ല എന്നുമാത്രമല്ല ഒരൊറ്റ ഹനുമാന്‍ ക്ഷേത്രം പോലും ഇവിടെ കാണാന്‍ സാധിക്കുകയുമില്ല.
രാവണന്‍ സീതയെ അപഹരിച്ച സമയം. ശ്രീരാമ ഭഗവാന്‍ പത്നിയെ തിരഞ്ഞിറങ്ങിയ സമയത്ത് കേദാരേശ്വറില്‍ വാല്‍മീകി മഹര്‍ഷിയുടെ അടുത്ത് കുറച്ചു ദിവസം തങ്ങി. ഇക്കാലത്ത് നിംബദൈത്യന്‍ എന്ന അസുരന്‍ രാമനെ സേവിച്ച് ഭഗവാന്‍റെ പ്രീതിക്ക് പാത്രമായി. നിംബദൈത്യന്‍റെ പരിചരണത്തില്‍ അതീവ സന്തുഷ്ടി പ്രകടിപ്പിച്ച ശ്രീരാമന്‍ ദൈത്യന് ഒരു വരം നല്‍കി. ഈ ഗ്രാമത്തിലുള്ളവര്‍ ആരും ഹനുമാനെ ആരാധിക്കില്ല എന്നും പകരം നിംബദൈത്യനെ ആരാധിക്കുമെന്നുമായിരുന്നു വരം.
ഇതിനു ശേഷം ഗ്രാമത്തിലെ എല്ലാവരുടെയും കുല ദൈവം നിംബദൈത്യനായി എന്നാണ് വിശ്വാസം. പിന്നീട്, ഈ ഗ്രാമത്തിലുള്ളവര്‍ ഹനുമാനെ ആരാധിച്ചിട്ടില്ല. ഇതിനുശേഷം ഹനുമാന്‍റെ പേരുള്ള ആരെങ്കിലും ഈ ഗ്രാമത്തിലേക്ക് പ്രവേശിക്കുകയാണെങ്കില്‍ സ്വന്തം പേരു മാറ്റണം എന്ന രസകരമായ സ്ഥിതിവിശേഷവും നിലവില്‍ വന്നു.
ഹനുമാന്റെ ചിത്രം പോലും ഈ ഗ്രാമത്തിലേക്ക് കയറ്റില്ല- അടുത്ത പേജ്
ഹനുമാന്റെ ചിത്രം പോലും ഈ ഗ്രാമത്തിലേക്ക് കയറ്റില്ല
PRO
‘ഹനുമാന്‍റെ പേരിലുള്ള ഒരു പ്രമുഖ ഇന്ത്യന്‍ കമ്പനി പുറത്തിറക്കുന്ന കാറുകള്‍ ഇവിടുത്തുകാര്‍ ഉപയോഗിക്കാറില്ല. ജീവിതവൃത്തി തേടി വിദൂരനാടുകളില്‍ കഴിയുന്നവര്‍ പോലും നിംബദൈത്യ ഉത്സവത്തിന് ഗ്രാമത്തിലുണ്ടാവും”- ഏകനാഥ് ജനാര്‍ദ്ധനപാല്‍വെ എന്ന അധ്യാപകന്‍ പറയുന്നു.
ഏകനാഥ് പറഞ്ഞ മറ്റൊരു കാര്യവും ഔത്സുക്യം ഉണര്‍ത്തുന്നതായിരുന്നു. “ഒരിക്കല്‍, കരിമ്പു കയറ്റിവന്ന ഒരു ട്രക്ക് ചെളിനിറഞ്ഞ റോഡില്‍ പുതഞ്ഞു പോയി. വളരെയധികം ആളുകള്‍ ശ്രമിച്ചിട്ടും അത് മുന്നോട്ടോ പിന്നോട്ടോ അനക്കാനായില്ല. അപ്പോള്‍, കൂട്ടത്തിലുണ്ടായിരുന്ന ആരോ കാബിനിലുള്ള ഹനുമാന്‍റെ ചിത്രം മാറ്റാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്ത ഉടന്‍ ട്രക്ക് നീക്കാനായി”.
നിംബദൈത്യ ക്ഷേത്രം മാത്രമാണ് ഗ്രാമത്തിലെ ഇരുനിലക്കെട്ടിടം. ആരാധനാമൂര്‍ത്തിയുടെ ബഹുമാനാര്‍ത്ഥം മറ്റാരും ഇരുനിലക്കെട്ടിടം പണിയാറില്ല. വിശ്വാസികളെ സംബന്ധിച്ചിടത്തോളം നിംബദൈത്യന്‍ ശുഭവും ഹനുമാന്‍ അപശകുനവുമാണ്.
ഗ്രാമത്തിലെ വാഹനങ്ങളിലും വീടുകളിലും കടകളിലും എല്ലാം നിംബദൈത്യന്‍റെ സ്തുതികള്‍ എഴുതിയിരിക്കുന്നത് കണ്ടാല്‍ തന്നെ ഇവിടുത്തുകാര്‍ ഈ ‘അസുര ദൈവത്തെ’ എത്രമാത്രം ആരാധിക്കുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കും.
മദ്യം കഴിക്കുന്ന കാലഭൈരവന്‍- അടുത്ത പേജ്
മദ്യം കഴിക്കുന്ന കാലഭൈരവന്‍
PRO
പ്രസിദ്ധമായ മഹാകാലേശ്വര ക്ഷേത്രത്തിന് അഞ്ച് കിലോമീറ്റര്അകലെയാണ് കാലഭൈരവ ക്ഷേത്രം. ക്ഷേത്രത്തിന് സമീപമുളള കടകളില് കാലഭൈരവന് അര്പ്പിക്കാനുള്ള പൂക്കളും മദ്യവും മറ്റുമായി കച്ചവടക്കാര്ഭക്തജനങ്ങളെ കാത്തിരിക്കുന്നു.
ഇവിടെ ഉള്ള കാല ഭൈരവ ക്ഷേത്രത്തിലെ കാലഭൈരവന്റെ വിഗ്രഹം മദ്യപാനം നടത്തുന്നത് നേരിട്ട് കാണാമായിരുന്നു. ഭക്തജനങ്ങള്വഴിപാടായി അര്പ്പിക്കുന്ന മദ്യം പൂജാരി താലത്തില്കാലഭൈരവ വിഗ്രഹത്തിന്റെ ചുണ്ടിലോട്ട് വയ്ക്കേണ്ട താമസം. താലത്തില്പിന്നീട് മദ്യത്തിന്റെ പൊടി പോലും അവശേഷിക്കില്ലെന്നാണ് സാക്ഷ്യം.
PRO
ആയിരക്കണക്കിന് വര്ഷം പഴക്കമുണ്ട് കാലഭൈരവ ക്ഷേത്രത്തിന്. ഇത്തരം ക്ഷേത്രങ്ങളില്മാംസവും മദ്യവും പണവും ഈശ്വരന് അര്പ്പിക്കാറുണ്ട്. പുരാതനകാലത്ത് ദുര്മന്ത്രവാദികള്ക്ക് മാത്രമാണ് ക്ഷേത്ര പ്രവേശനം അനുവദിച്ചിരുന്നത്.
കാലഭൈരവന്റെ മദ്യ സേവയ്ക്ക് പിന്നിലെ രഹസ്യം കണ്ടെത്താന്നിരവധി പഠനങ്ങള്നടന്നു. ബ്രിട്ടീഷുകാരുടെ കാലത്തും രഹസ്യം കണ്ടെത്താന്ശ്രമിച്ചുവെന്ന് പറയപ്പെടുന്നു.
നിറം മാറുന്ന ശിവലിംഗങ്ങള്‍! - അടുത്ത പേജ്
നിറം മാറുന്ന ശിവലിംഗങ്ങള്‍!
PRO
ശിവലിംഗങ്ങള്‍ നിറം മാറ്റുന്നു. വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു അല്ലേ? നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇവിടുത്തെ ആള്‍ക്കാര്‍ വിശ്വസിക്കുന്നു. ശിവലിംഗങ്ങള്‍ നിറം മാറുന്ന സംഭവം യു പിയിലാണ് നടന്നത്..
ലക്‍നൌവിലെ ചരോദം ക്ഷേത്രത്തിലാണ് ശിവലിംഗം നിറം മാറുന്ന പ്രക്രിയ ആദ്യം സംഭവിച്ചത്. നൂറ്കണക്കിന് ഭക്തര്‍ രാവിലെ മുതല്‍ പൂജയുമായി കഴിയുമ്പോള്‍ ഉച്ചയ്‌ക്ക് 12 മണി സമയത്ത് ക്ഷേത്രത്തിലെ കറുത്ത ശിവലിംഗം വെളുത്ത നിറത്തിലേക്കു മാറി! ഇത്തരമൊരു പ്രതിഭാസം വിശ്വാസികള്‍ക്ക് അത്ഭുതകരമായ അനുഭവമായിരുന്നു. ചോധം ക്ഷേത്രം സ്ഥിതി ചെയ്യുന്ന അതുല്‍ അഗരാവലിലെ ഒട്ടേറെ ആള്‍ക്കാരാണ് നിറം മാറിയ ശിവലിംഗം കാണാനായി അന്ന് തടിച്ചുകൂടിയത്.
പുരാതന ലക്‍നൌവില്‍ പെടുന്ന ഈ സ്ഥലം ‘ചോട്ടാ കാന്‍ഷി’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍ ചരോധം ക്ഷേത്രവും ‘ബഡി കാളിജി’യുമാണ്. രാമേശ്വരം, ബദരീനാഥ്, കേദാരനാഥ്, ദ്വാരികാദീഷ്, ജഗനാഥ് എന്നീ ക്ഷേത്രങ്ങളിലെ ഹിന്ദു ആചാരപ്രകാരമുള്ള എല്ലാ ശിവപൂജയും ചരോധം ക്ഷേത്രത്തില്‍ നടത്താനാകും.പുരാവസ്തു വിഭാഗത്തില്‍ ഇവിടുത്തെ പ്രതിഷ്ഠ റജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും ഇതു തികച്ചും അത്‌ഭുതകരമായ ഒന്നാണെന്നും സിദ്ധാപീഠത്തിലെ പൂജാരി സിയാറാം ആവസ്തി പറയുന്നു.
പ്രസിദ്ധമായ രാമേശ്വരം ക്ഷേത്രത്തോടു സമമാണ് ചരോധം ക്ഷേത്രം. ക്ഷേത്രത്തിലെ പ്രധാന ശിവലിംഗത്തിനു സമീപത്തായി രാം സേതുവിന്‍റെ ഒരു മാതൃകയും രാവണന്‍റെ കൊട്ടാരത്തിന്‍റെ മാതൃകയും ഉണ്ട്. പക്ഷെ യഥാര്‍ത്ഥ രാമേശ്വരം ക്ഷേത്രത്തില്‍ പോലും നടക്കാത്ത അത്‌ഭുതം ഇവിടുത്തെ ശിവലിംഗത്തില്‍ നടന്നതാണ് വിസ്മയിപ്പിക്കുന്നത്.
ഇത്തരത്തിലുള്ള സംഭവങ്ങളെ കുറിച്ച് നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്. ഇത്തരം വിശ്വാസങ്ങള്‍ യുക്തിസഹജമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം ഞങ്ങളെ അറിയിക്കൂ.