പതിവ് രീതികള്‍ തെറ്റിച്ച്, സാധാരണക്കാന്‍ സഞ്ചരിക്കുന്ന മെട്രോ ട്രെയിനിലാണ് കെജ്‌രിവാളും കൂട്ടരും സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. തനിക്ക് യാതൊരു തരത്തിലുമുള്ള സുരക്ഷയോ അകമ്പടിയോ വേണ്ടെന്നും ദൈവമാണ് ഏറ്റവും വലിയ സംരക്ഷകന്‍ എന്നുമാണ് കെജ്‌രിവാള്‍ ഡല്‍ഹി പൊലീസിനെ അറിയിച്ചത്‍. ആഢംബര വസതിയും ബീക്കണ്‍ ലൈറ്റുള്ള വാഹനത്തിനുള്ള സഞ്ചാരവുമെല്ലാം അദ്ദേഹം ഒഴിവാക്കുകയാണ്.
അടുത്ത പേജില്‍- സത്യസന്ധര്‍ എവിടെയുണ്ട്? എസ്എംഎസ് ചെയ്യുക!
തനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സത്യസന്ധരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തേടുകയാണ് കെജ്രിവാള്‍. ഇങ്ങനെയുള്ള ഉദ്യോഗസ്ഥര്‍ ഇമെയില്‍ വഴിയും എസ്എംഎസ് വഴിയും തന്നെ സമീപിക്കണമെന്നും അവര്‍ക്ക് മികച്ച സ്ഥാനങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറയുന്നു. ഇതും രാജ്യ ചരിത്രത്തില്‍ തന്നെ ആദ്യം.
ലളിത ജീവിതത്തിന്റെ പ്രതീകമായ കെജ്‌രിവാള്‍ എന്ന മുഖ്യമന്ത്രിയില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് ഡല്‍ഹി ജനത ഇപ്പോള്‍. ഐആര്‍എസ് കാലത്തുതന്നെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു കെജ്‌രിവാള്‍.
അടുത്ത പേജില്‍- നിരീശ്വരവാദിയില്‍ നിന്ന് ഈശ്വരവിശ്വാസിയിലേക്ക്
‘സത്യത്തിന്റെ പാതയില്‍ നടന്നാല്‍ പ്രപഞ്ചത്തിലെ എല്ലാ ശക്തികളും നമ്മെ സഹായിക്കാനുണ്ടാകും' എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. സസ്യാഹാരിയായ അദ്ദേഹം ഈശ്വരവിശ്വാസിയാണ്. കുറച്ചുകാലം നിരീശ്വരവാദിയായ നടന്ന അദ്ദേഹം, തന്റെ അനുഭവങ്ങള്‍ ഈശ്വരനിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചു എന്ന് പറയുന്നു.
ഒരു വര്‍ഷം മാത്രം പ്രായമായ ആം ആദ്മി പാര്‍ട്ടിയുടെ മുഖമുദ്ര പുതുമകളാണ്. ഡല്‍ഹി ജനതയ്ക്ക് ആവേശമായി വളര്‍ന്ന ആം ആദ്മി ഭരണകാര്യങ്ങളില്‍ ഇത് എത്രത്തോളം പ്രകടമാക്കും എന്നാണ് ഇനി കണ്ടറിയേണ്ടത്.